രാജ്യത്ത് അതിവേഗം കോവിഡ് പരത്തുന്നത് ബിജെപിയെന്ന് യശ്വന്ത് സിൻഹ
'കോവിഡ് വ്യാപനം തടയാൻ വിവേകപൂർണമായ എല്ലാ നിർദേശങ്ങളും ബിജെപി നിരസിക്കുന്നു'
രാജ്യത്ത് അതിവേഗം കോവിഡ് പടർത്തുന്ന 'സൂപ്പർ സ്പ്രെഡർ' ബിജെപിയാണെന്ന് മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. ഏത് മാർഗങ്ങളുപയോഗിച്ചും വോട്ടുപിടിക്കൽ മാത്രമാണ് അവരുടെ ഏക ലക്ഷ്യം. കോവിഡ് വ്യാപനം തടയാൻ വിവേകപൂർണമായ എല്ലാ നിർദേശങ്ങളും അതിനാൽ തന്നെ ബിജെപി നിരസിക്കുന്നു. ദുരന്തമെന്താണെന്ന് വെച്ചാല്‍ അഞ്ച് സംസ്ഥാനങ്ങളിലും അവര്‍ തോല്‍ക്കാന്‍ പോവുകയാണ്".
There is no doubt now that the real super spreader of Covid is BJP itself. It's only aim is to get votes by hook or crook and win elections. So it rejects all sensible suggestions to curb Covid spread. Tragedy is it is losing elections in all five states.
— Yashwant Sinha (@YashwantSinha) April 17, 2021
കോവിഡ് അതിവേഗം പടരുകയാണെന്നും ആവശ്യത്തിന് ഓക്സിജനും മരുന്നും പരിചരണവും ഇല്ലാതെ ജനം ഈയാംപാറ്റകളെ പോലെ മരിച്ചൊടുങ്ങുകയാണെന്നും യശ്വന്ത് സിന്‍ഹ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
Covid is surging. There are no beds in hospitals, no oxygen, no medicines, no care. People are dying like flies. Modi hai to mumkin hai.
— Yashwant Sinha (@YashwantSinha) April 16, 2021
ഉദാരമതിയായ മമതാജി പശ്ചിമ ബംഗാളില്‍ ബിജെപി 70 സീറ്റ് നേടുമെന്നാണ് പറഞ്ഞത്. എന്നാല്‍ ബിജെപി 53 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
Mamataji has been rather generous in giving BJP nearly 70 seats in Bengal. My estimate is that it will not cross 53.
— Yashwant Sinha (@YashwantSinha) April 15, 2021
കോവിഡ് രണ്ടാം വ്യാപനത്തിടെ നടക്കുന്ന കുംഭമേളയെയും യശ്വന്ത് സിന്‍ഹ പരിഹസിച്ചു- "കുംഭമേളയിലെ ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് വ്യാപനം തടയുകയാണ് ചെയ്യുന്നത്. മര്‍കസിലേതുപോലെയുള്ള ആള്‍ക്കൂട്ടങ്ങളാണ് കോവിഡ് പരത്തുന്നത്. വൈറസ് ഭക്താണ്. അതുകൊണ്ട് പേടിക്കാനില്ല. സന്തോഷിക്കുക"..
The gathering at Kumbh will actually stop Covid from spreading. It is only crowds like at Markaz that spread it. The virus is also a bhakt. So don't worry, be happy.
— Yashwant Sinha (@YashwantSinha) April 15, 2021
Adjust Story Font
16