'വിദ്യാർത്ഥികളുടെ ജീവന് ഒരു ഷീറ്റ് പേപ്പറിനേക്കാൾ വിലയുണ്ട്' പരീക്ഷകൾ റദ്ദാക്കണമെന്ന് വിജേന്ദർ സിങ്
തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു വിജേന്ദറിന്റെ പ്രതികരണം.
രാജ്യത്തെ കോവിഡ് കോവിഡ് സാഹചര്യം പരിഗണിച്ച് 12ാം തരം ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോക്സർ വിജേന്ദർ സിങ്. രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്ന വേളയിൽ 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷകർതൃ സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഒളിമ്പിക് മെഡൽ ജേതാവും ബോക്സറുമായ വിജേന്ദർ സിങും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു വിജേന്ദറിന്റെ പ്രതികരണം.
'12ാം തരം ബോർഡ് പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികളുടെ ജീവൻ രക്ഷിക്കണം. 'ഒരു ഷീറ്റ് പേപ്പറിനേക്കാൾ വിലയുണ്ട് വിദ്യാർത്ഥികളുടെ ജീവന്'- വിജേന്ദർ സിങ് ട്വീറ്റ് ചെയ്തു.
കോവിഡ് മഹാമാരിയെ തുടർന്ന് അനിശ്ചിതത്വത്തിലായ 2021ലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വർഷത്തേതുപോലെ ജൂലൈയിൽ നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. അതേസമയം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ മേയ് 31ന് വീണ്ടും വാദം കേൾക്കും. മഹാമാരിക്കാലത്തെ പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക മമത ശർമയാണ് ഹരജി നൽകിയത്.
Adjust Story Font
16