വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ട: ഓക്സിജന്‍ വിതരണം കര്‍ശനമാക്കി കേന്ദ്രം
രാജ്യത്ത് പ്രതിദിന കോവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ടു
ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ. മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാതെ ഓക്സിജൻ വിതരണം പാടില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
All manufacturing units may be allowed to maximise their production of liquid oxygen, and make it available to the Government, for use for medical purposes only.
— गृहमंत्री कार्यालय, HMO India (@HMOIndia) April 25, 2021
ഓക്സിജൻ നിർമാണ യൂണിറ്റുകളോട് ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം ആവശ്യപ്പെട്ടു. ഉത്പാദിപ്പിക്കുന്നവ സർക്കാരിന് ലഭ്യമാണം. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം നിർത്തിവെക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
നേരത്തെ, ഒൻപത് വ്യവസായ മേഖലകളിലേക്ക് ഒഴികെ ഓക്സിജൻ വിതരണം പാടില്ലെന്നായിരുന്നു സർക്കാരിന്റെ നിർദേശം. എന്നാൽ ഇത് തിരുത്തിയ ആഭ്യന്തരമന്ത്രാലയം, വ്യാവസായിക ആവശ്യങ്ങൾക്ക് ഒന്നിനും തന്നെ വിതരണം തുടരേണ്ടതില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
അതിനിടെ, രാജ്യത്ത് പ്രതിദിന കോവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് പുറമെ, രോഗമുക്തി നിരക്കിൽ ഇടിവ് രേഖപ്പെടുത്തി. 83.05 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.
Adjust Story Font
16