Quantcast

കോവിഡിൽ സർക്കാര്‍ അലംഭാവം കാട്ടി; കേന്ദ്രത്തെ വിമർശിച്ച് ആർ.എസ്.എസ്

കോവിഡിനെ പ്രതിരോധിക്കാൻ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിനായി വിവിധ സംഘടനകളുമായി സഹകരിച്ച് ആര്‍.എസ്.എസ്സിന്റെ 'കോവിഡ് റെസ്‌പോണ്‍സ് ടീം' സംഘടിപ്പിച്ച ‘പോസിറ്റിവിറ്റ് അൺലിമിറ്റഡ്’ എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മോഹൻ ഭാഗവത്

MediaOne Logo

Web Desk

  • Updated:

    2021-05-15 15:01:05.0

Published:

15 May 2021 2:54 PM GMT

കോവിഡിൽ സർക്കാര്‍ അലംഭാവം കാട്ടി; കേന്ദ്രത്തെ വിമർശിച്ച് ആർ.എസ്.എസ്
X

കോവിഡിന്‍റെ രണ്ടാം തരംഗത്തിനു കാരണം സർക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണെന്ന് ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭാഗവത്. കോവിഡിന്‍റെ ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി. രണ്ടാം തരംഗംവരുമെന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നു. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഇതിനെ അവഗണിച്ചെന്ന് മോഹൻ ഭാഗവത് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ യുവാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിനായി വിവിധ സംഘടനകളുമായി സഹകരിച്ച് ആര്‍.എസ്.എസ്സിന്റെ 'കോവിഡ് റെസ്‌പോണ്‍സ് ടീം' സംഘടിപ്പിച്ച 'പോസിറ്റിവിറ്റ് അൺലിമിറ്റഡ്' എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മോഹൻ ഭാഗവത്.

ഇപ്പോൾ പറയുന്നു ഒരു മൂന്നാം തരംഗം വരുന്നെന്ന്. അതിനെ നമ്മൾ ഭയക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള മനോഭാവം കാണിക്കോണോ?'– മോഹൻ ഭാഗവത് ചോദിച്ചു. ഇന്നത്തെ തെറ്റുകളിൽ നിന്ന് പഠിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കണമെന്ന് ആർ.എസ്.എസ് മേധാവി ആവശ്യപ്പെട്ടു. വിജയം അന്തിമമല്ല. പരാജയം മാരകവുമല്ല. തുടരാനുള്ള ധൈര്യം മാത്രമാണ് പ്രധാനം- ഭാഗവത് പറഞ്ഞു.

മെയ് 11 മുതല്‍ അഞ്ച് ദിവസം നീണ്ടുനിന്നതായിരുന്നു പ്രഭാഷണ പരമ്പര. വിപ്രോ ഗ്രൂപ്പ് സ്ഥാപകന്‍ അസിം പ്രേംജി, ആത്മീയ ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. പ്രഭാഷണ പരമ്പര ആര്‍എസ്എസ്സിന്റെ ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

TAGS :

Next Story