Quantcast

ബംഗാളിലെ പകുതിയിലേറെ ബി.ജെ.പി എംഎൽഎമാരും ​ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളെന്ന്​ റിപ്പോർട്ട്​

അസോസിയേഷൻ ​ഫോർ ഡമോക്രാറ്റിക്​ റിഫോംസിന്റെ റിപ്പോർട്ടിലാണ്​ ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങളെ പറ്റിയുള്ള കണ്ടെത്തലുകൾ ഉള്ളത്​

MediaOne Logo

Web Desk

  • Published:

    5 May 2021 2:11 PM GMT

ബംഗാളിലെ പകുതിയിലേറെ ബി.ജെ.പി എംഎൽഎമാരും ​ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളെന്ന്​ റിപ്പോർട്ട്​
X

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാരിൽ പകുതിയിലേറെയും തൃണമൂൽ കോൺഗ്രസിന്റെ സീറ്റിൽ ജയിച്ചവരി​ൽ മൂന്നിലൊന്ന്​ എം.എൽ.എമാരും ക്രിമിനൽ കേസുകളിലെ പ്രതികളെന്ന് റിപ്പോർട്ട്​​. അസോസിയേഷൻ ​ഫോർ ഡമോക്രാറ്റിക്​ റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ്​ ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങളെ പറ്റിയുള്ള കണ്ടെത്തലുകൾ ഉള്ളത്​.

ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ബിജെപിയുടെ വിജയിച്ച ആകെ 77 എംഎല്‍എമാരില്‍ 65 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ തന്നെ 39 പേരും, 51 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയിച്ച 213 എംഎല്‍എമാരിൽ 43 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ 73 പേരും, 34 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.

പ്രമുഖ വാർത്ത പോർട്ടലായ 'ദി പ്രിന്റ്' പ്രസിദ്ധീകരിച്ച പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്.


10 എം‌എൽ‌എമാർ കൊലപാതകകേസിലും ഒരാൾ ബലാത്സംഗ കുറ്റത്തിലും പ്രതിയാണ്. 30 എം‌എൽ‌എമാർ കൊലപാകത ശ്രമ കേസിലും പ്രതി സ്ഥാനത്തുണ്ട്. എ.ഡി.ആർ പുറത്തുവിട്ട കണക്കനുസരിച്ച് വിജയിച്ച ആകെ 292 എം‌എൽ‌എമാരിൽ 142 പേർ, 49 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അതിൽ തന്നെ 113 പേർ, 39 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.

TAGS :

Next Story