Quantcast

കന്നിചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍, പക്ഷേ കന്നിയങ്കത്തില്‍ കമല്‍ഹാസന് തോല്‍വി

ഖുശ്‍ബു അടക്കം ബിജെപിയുടെ താരസ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 May 2021 3:19 AM GMT

കന്നിചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍, പക്ഷേ കന്നിയങ്കത്തില്‍ കമല്‍ഹാസന് തോല്‍വി
X

തമിഴ്‍നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൌത്തില്‍ മത്സരിച്ച മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ തോറ്റു. 154 സീറ്റുകളിലേക്ക് കമല്‍ഹാസന്‍റെ പാര്‍ട്ടി ഇത്തവണ മത്സരിച്ചത്. ആദ്യം മണ്ഡലത്തില്‍ കമല്‍ഹാസനാണ് ലീഡ് ചെയ്തതെങ്കിലും പിന്നീട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ ബിജെപിയാണ് ജയിച്ചത്. ബിജെപിയുടെ വനിതാ വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനാണ് കമല്‍ഹാസനെ തോല്‍പ്പിച്ചത്. 1500 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കമല്‍ഹാസനെ വനതി പരാജയപ്പെടുത്തിയത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ മയൂര ജയകുമാറായിരുന്നു ഇവിടുത്തെ ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി.

2018 ഫെബ്രുവരിയിലാണ് കമൽഹാസൻ മക്കൾ നീതി മയ്യം എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ കമൽ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ 'ടോർച്ച്‌ലൈറ്റ്' ചിഹ്നമാണ് മക്കൾ നീതി മയ്യത്തിന് അനുവദിച്ചത്.

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‍നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തിയിരിക്കുകയാണ്. 234 സീറ്റില്‍ 153 സീറ്റ് നേടിയാണ് ഡിഎംകെ ഭരണമുറപ്പിച്ചിരിക്കുന്നത്. ഖുശ്‍ബു അടക്കം ബിജെപിയുടെ താരസ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിട്ടുണ്ട്. അഞ്ച് സീറ്റുകളാണ് ഇത്തവണ തമിഴ്‍നാട്ടില്‍ ബിജെപി നേടിയത്.

TAGS :

Next Story