ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യെദിയൂരപ്പയുടെ മകന്റെ ക്ഷേത്രസന്ദർശനം; വിവാദം പുകയുന്നു
കർണാടക മുഖ്യമന്ത്രിയുടെ മകൻ ബിവൈ വിജയേന്ദ്രയാണ് യാത്രാവിലക്കുകൾ മറികടന്ന് ഭാര്യയ്‌ക്കൊപ്പം നഞ്ചൻഗുഡ് ശ്രീകണ്‌ഠേശ്വര ക്ഷേത്രം സന്ദർശിച്ചത്
ലോക്ഡൗൺ നിലനിൽക്കുന്ന കർണാടകയിൽ കോവിഡ് മാനദണ്ഡങ്ങൾ സന്ദർശിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ മകൻ. ബിവൈ വിജയേന്ദ്രയാണ് യാത്രാവിലക്കുകൾ മറികടന്ന് ക്ഷേത്ര സന്ദർശനം നടത്തിയത്. കടുത്ത യാത്രാനിയന്ത്രണങ്ങള്‍ക്കിടയില്‍ നടന്ന സംഭവം സംസ്ഥാനത്ത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ലോക്ഡൗണിനെ തുടർന്നുള്ള യാത്രാനിയന്ത്രണങ്ങൾ ലംഘിച്ചാണ് വിജയേന്ദ്രയും ഭാര്യയും നഞ്ചൻഗുഡ് ശ്രീകണ്‌ഠേശ്വര ക്ഷേത്രം സന്ദർശിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. സാധാരണ പൗരന്മാർക്ക് വേറെ നീതിയും മുഖ്യമന്ത്രിയുടെ മകന് വേറെ നീതിയുമാണോ എന്നാണ് പ്രതിപക്ഷ പാർട്ടികളടക്കം ചോദിക്കുന്നത്. സംഭവത്തെ കുറിച്ച് യെദിയൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ മാസം പത്തു മുതൽ 24 വരെയാണ് കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ യാത്രയ്ക്ക് അനുമതിയുള്ളൂ. ആരാധനാകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. പലയിടത്തും ആരാധനാകേന്ദ്രങ്ങൾ കോവിഡ് വ്യാപനത്തെ തുടർന്ന് അടയ്പ്പിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16