Quantcast

മഹാരാഷ്ട്രയിലെ സഖ്യം അഞ്ച് വർഷത്തേക്ക് മാത്രമെന്ന് കോൺഗ്രസ്

MediaOne Logo

Web Desk

  • Published:

    20 Jun 2021 12:13 PM GMT

മഹാരാഷ്ട്രയിലെ സഖ്യം അഞ്ച് വർഷത്തേക്ക് മാത്രമെന്ന് കോൺഗ്രസ്
X

മഹാരാഷ്ട്രയിലെ ശിവസേനയും എൻ.സി.പിയുമായുള്ള സഖ്യം അഞ്ച് വർഷത്തേക്ക് മാത്രമെന്ന് കോൺഗ്രസ്. മഹാസഖ്യം അഞ്ച് വർഷത്തേക്ക് മാത്രം രൂപീകരിച്ച സംവിധാനമെന്നും സ്ഥിരം സംവിധാനമല്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെ പറഞ്ഞു.

മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഒറ്റക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് മാത്രം സംസാരിക്കുന്നവരെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ ഇന്നലെ ശനിയാഴ്ച നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ പരാമർശം. താക്കറെ ആരെ കുറിച്ചാണ് പറഞ്ഞതെന്ന് വ്യക്തമല്ലെന്ന് പട്ടോലെ പറഞ്ഞു. ബി.ജെ.പി പോലും ഒറ്റക്ക് മത്സരിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിലുള്ള പാർട്ടികൾ മുൻപ് നിയസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളും ഒറ്റക്ക് മത്സരിച്ചിട്ടുണ്ടെന്നും പട്ടോലെ പറഞ്ഞു.

" ബി.ജെ.പി യെ അധികാരത്തിൽ നിന്നും തടയാനാണ് 2019ൽ മഹാ വികാസ് അഖാഡ രൂപീകരിക്കുന്നത്. ഇതൊരു സ്ഥിരം സംവിധാനമല്ല. സ്വയം ശാക്തീകരിക്കാൻ എല്ലാ പാർട്ടികൾക്കും അവകാശമുണ്ട്. കോവിഡ് ബാധിതരായവർക്ക് രക്തം, ഓക്സിജൻ, പ്ലാസ്മ തുടങ്ങിയ സംവിധാനങ്ങൾ ലഭ്യമാക്കാനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്" - അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി എതിർ ചേരികളിൽ നിന്നിരുന്ന ശിവസേനയും കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് 2019 ലാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചത്.

TAGS :

Next Story