തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തി; ഗഡ്കരിയെ പ്രകീര്‍ത്തിച്ച് അശോക് ചവാന്‍
എന്നാൽ മന്ത്രിയെന്ന നിലയിൽ ഗഡ്കരിയുടെ അധികാരങ്ങൾ തുടർച്ചയായി വെട്ടിക്കുറയ്ക്കുകയാണെന്നും ചവാൻ ആരോപിച്ചു
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി എന്നാണ് ഗഡ്കരിയെ അശോക് ചവാൻ വിശേഷിപ്പിച്ചത്. എന്നാൽ മന്ത്രിയെന്ന നിലയിൽ ഗഡ്കരിയുടെ അധികാരങ്ങൾ തുടർച്ചയായി വെട്ടിക്കുറയ്ക്കുകയാണെന്നും ചവാൻ ആരോപിച്ചു. പ്രത്യയ ശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കിടയിലും മറ്റ് പാര്‍ട്ടികളുമായി സംവദിക്കുന്നതില്‍ ഗഡ്കരി മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഗഡ്കരിക്ക് മഹാരാഷ്ട്രയോട് ക്രിയാത്മകമായ സമീപനമുണ്ട്, പക്ഷേ അദ്ദേഹത്തിന്‍റെ അധികാരങ്ങൾ നിരന്തരം വെട്ടിക്കുറയ്ക്കുകയാണെന്നും ചവാന്‍ ആരോപിച്ചു. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ചവാന്‍റെ പ്രതികരണം.
എന്നാല്‍ വാര്‍ത്താസമ്മേളനത്തിലുടനീളം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു ചവാന്‍. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്നും 12.21 കോടി പേര്‍ക്ക് തൊഴില്‍നഷ്ടമുണ്ടായതായും ചവാന്‍ ആരോപിച്ചു. തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. പെട്രോളിന് ലീറ്ററിന് 100 രൂപ കടന്നു. പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനേക്കാളും പിന്നിലായി. കേന്ദ്രത്തിന്‍റെ നയങ്ങൾ രാജ്യത്തെ തകർത്തു. എല്ലാ കാര്യത്തിലും കേന്ദ്രം മഹാരാഷ്ട്രയെ അവഗണിക്കുകയാണെന്നും മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ചവാന്‍ ചൂണ്ടിക്കാട്ടി.
Adjust Story Font
16