മനുഷ്യത്വരഹിതമായ അക്രമം: ബംഗാള്‍ ആക്രമണത്തില്‍ പ്രതികരിച്ച് പാര്‍വതി
മനുഷ്യത്വരഹിതമായ പീഡനത്തിനിരയായവർക്ക് നീതി ലഭ്യമാക്കാന്‍ സർക്കാരിന് ബാധ്യതയുണ്ടെന്നും പാര്‍വതി തിരുവോത്ത്
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ പ്രതികരിച്ച് ചലച്ചിത്ര താരം പാർവതി തിരുവോത്ത്. എന്താണ് ബംഗാളിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ചോദിച്ച താരം, അതിക്രമം അമർച്ച ചെയ്ത് നീതി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ട്വിറ്ററിൽ കുറിച്ചു.
What's going on in Bengal?! Where is all that responsibility that comes with power? The government is duty bound to bring justice those who are being inhumanely tortured. @MamataOfficial @AITCofficial
— Parvathy Thiruvothu (@parvatweets) May 4, 2021
എന്താണ് ബംഗാളിൽ സംഭവിക്കുന്നത്, അധികാരം ലഭിക്കുന്നതിനോടൊപ്പം വന്നുചേരുന്ന ഉത്തരവാദിത്തങ്ങളെവിടെയാണെന്നും ചോദിച്ച പാര്‍വതി, മനുഷ്യത്വരഹിതമായ പീഡനത്തിനിരയായവർക്ക് നീതി ലഭ്യമാക്കാന്‍ സർക്കാരിന് ബാധ്യതയുണ്ടെന്നും ട്വിറ്ററിൽ കുറിച്ചത്. മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും താരം ടാഗ് ചെയ്യുകയും ചെയ്തു.
ബംഗാളിൽ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തുടങ്ങിയ സംഘർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണ്. അക്രമസംഭവങ്ങളിൽ കേന്ദ്രം സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികൾ തമ്മിലുണ്ടായ അക്രമത്തിൽ 12 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ബി.ജെ.പി - തൃണമൂൽ പാർട്ടികൾ പരസ്പരം ആരോണങ്ങളുന്നയിച്ചു.
തൃണമൂൽ ഗുണ്ടകൾ നടത്തിയ അക്രമത്തിൽ പ്രവർത്തകർ കൊല്ലപ്പെട്ടതായും പാർട്ടി ഓഫീസ് തകർത്തതായും ബി.ജെ.പി ആരോപിച്ചു. ആരോപണം നിഷേധിച്ച് തൃണമൂൽ കോണ്ഗ്രസും രംഗത്തെത്തി.ബി ജെ പി അക്രമത്തിൽ 4 തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതായും നേതൃത്വം വ്യക്തിമാക്കി. തങ്ങളുടെ പ്രവർത്തകനും അക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇടത് സഖ്യവും പറഞ്ഞു.
Adjust Story Font
16