ഹിമാചല്‍ പ്രദേശ് 'അണ്‍ലോക്ക്'; ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
അതിര്‍ത്തിയില്‍ നൂറുകണക്കിനു വാഹനങ്ങള്‍ കുടുങ്ങി വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
ഹിമാചല്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ എടുത്തുകളഞ്ഞതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അതിര്‍ത്തിയില്‍ വാഹനങ്ങളുടെ വന്‍നിരയും തിരക്കും അനുഭവപ്പെട്ടു. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത വേനൽ ആരംഭിച്ചതോടെയാണ് സഞ്ചാരികളുടെ ഹിമാചലിലേക്കുള്ള ഒഴുക്ക് ആരംഭിച്ചത്.
പർവാനൂവിലെ അന്തർസംസ്ഥാന പാതയിൽ നൂറുകണക്കിനു വാഹനങ്ങള്‍ കുടുങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. അയൽ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ യാത്ര പാസ് പരിശോധിക്കുന്നിടത്താണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്.
കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ കഴിഞ്ഞ വെള്ളിയാഴ്ചയോടെയായിരുന്നു ഹിമാചല്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയത്. കോവിഡ് പരിശോധനഫലം നെഗറ്റീവാകുന്നവര്‍ക്കു മാത്രമെ സംസ്ഥാനത്ത് പ്രവേശിക്കാവൂ എന്നതടക്കമുള്ള നിബന്ധനകള്‍ എടുത്തുമാറ്റിയിരുന്നു.
Adjust Story Font
16