ആർഎസ്എസ് മേധാവി മോഹൻഭാഗവതിന്റെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റർ
സുരേഷ് ജോഷി, അരുൺ കുമാർ, കൃഷ്ണ ഗോപാൽ എന്നീ ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ചെയ്തിട്ടുണ്ട്
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റേതിന് പിന്നാലെ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിലും കൈവച്ച് ട്വിറ്റർ. 20.76 ലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റർ ഹാൻഡ്‌ലിന്റെ വെരിഫൈഡ് ബ്ലൂ ടിക് ട്വിറ്റർ ഒഴിവാക്കി.
ഭാഗവതിന്റേതിന് പുറമേ, സുരേഷ് ജോഷി, അരുൺ കുമാർ, കൃഷ്ണ ഗോപാൽ എന്നീ ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ചെയ്തിട്ടുണ്ട്.
അതിനിടെ, ഉപരാഷ്ട്രപതിയുടെ പേഴ്‌സണൽ ഹാൻഡിലിലെ ബ്ലൂ ടിക് പിന്നീട് പുനഃസ്ഥാപിച്ചു. സജീവമല്ലാത്തതു മൂലമാണ് ടിക് ഒഴിവാക്കിയത് എന്നാണ് ട്വിറ്ററിന്റെ വിശദീകരണം. കഴിഞ്ഞ വർഷം ജൂലൈ 23നാണ് ഹാൻഡിൽ അവസാനമായി ട്വീറ്റ് ചെയ്തത് എന്നും കമ്പനി ചൂണ്ടിക്കാട്ടി. 13 ലക്ഷം പേരാണ് ഹാൻഡ്ൽ പിന്തുടരുന്നത്.
ട്വിറ്ററിന്റെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണ് ട്വിറ്ററിന്റേത് എന്നാണ് ബിജെപി മുംബൈ വക്താവ് സുരേഷ് നഖുവ പ്രതികരിച്ചിരുന്നത്.
Adjust Story Font
16