വേണമെങ്കില്‍ പരസ്യമായി ചുംബിക്കും; മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനെ വെല്ലുവിളിച്ച് യുവതി
ഞായറാഴ്ച വൈകിട്ട് നാലിന് ദില്ലിയിലെ ദരിയഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. പൊലീസ് പരിശോധനയും കടുപ്പിച്ചിട്ടുണ്ട്. ചിലര്‍ പരിശോധനകളോടും നിയന്ത്രണങ്ങളോടും സഹകരിക്കാറുണ്ടെങ്കിലും മറ്റ് ചിലര്‍ അതിനെതിരെ പ്രതികരിക്കാറുമുണ്ട്. അത്തരമൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാസ്ക് ധരിക്കാതെ കാറില്‍ സഞ്ചരിച്ച യുവതിയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്തതാണ് സംഭവം.
മാസ്ക് ധരിച്ചില്ലെന്ന് മാത്രമല്ല, അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ട കര്‍ഫ്യൂ പാസും യുവതിയുടെയും ഭര്‍ത്താവിന്‍റെയും കയ്യിലുണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്തതിന് യുവതി പൊലീസിനോട് കയര്‍ക്കുകയായിരുന്നു. ഞാനെന്‍റെ ഭര്‍ത്താവിനെ പരസ്യമായി ചുംബിക്കും. നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ? യുവതി പൊലീസിനോട് ചോദിച്ചു.
ഞായറാഴ്ച വൈകിട്ട് നാലിന് ദില്ലിയിലെ ദരിയഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. പങ്കജ് ദത്ത, ഭാര്യ ആഭ ഗുപ്ത എന്നിവരാണ് മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനോട് കയര്‍ത്ത് സംസാരിച്ചത്. ''നിങ്ങളെന്തിനാണ് എന്‍റെ കാര്‍ തടഞ്ഞത്. ഞാനെന്‍റെ ഭാര്യക്കൊപ്പം കാറിനുള്ളിലായിരുന്നു'' യുവതിയുടെ ഭര്‍ത്താവ് പൊലീസിനോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. കാറിനുള്ളിനായാലും മാസ്ക് ധരിക്കണമെന്ന കോടതി വിധിയുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോഴും യുവതിയും ഭര്‍ത്താവും വാഗ്വാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് പങ്കജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും ആഭ ഗുപ്തയെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16