ഇന്ത്യയിൽനിന്ന് നേപ്പാൾവഴി സൗദിയിലേക്കുള്ള യാത്ര മുടങ്ങും
യാത്രക്കാർക്കുള്ള പിസിആർ ടെസ്റ്റ് നേപ്പാൾ നിർത്തി; ഇന്ത്യക്കാർക്ക് സന്ദർശക വിസ അനുവദിക്കുന്നത് നിർത്തി ഷാർജ
നേപ്പാൾ വഴി യാത്ര ചെയ്യുന്ന വിദേശികൾക്ക് കോവിഡ് പിസിആർ ടെസ്റ്റ് നിർത്തിവയ്ക്കാൻ നേപ്പാൾ ആരോഗ്യമന്ത്രാലയം ലാബുകൾക്ക് നിർദേശം നൽകി. പുതിയ നിയന്ത്രണം ഇന്നലെ വൈകിട്ട് മുതൽ പ്രാബല്യത്തിൽ വന്നു. തീരുമാനം നേപ്പാൾ വഴി സൗദിയിലേക്ക് പോകുന്ന പ്രവാസികൾക്ക് തിരിച്ചടിയാവും.
അതിനിടെ, ഇന്ത്യയിൽനിന്ന് വരുന്നവർക്ക് സന്ദർശക വിസ നൽകുന്നത് ഷാർജ എമിഗ്രേഷൻ താൽക്കാലികമായി നിർത്തി. എന്നാൽ ദുബൈ ഉൾപെടെ മറ്റ് എമിറേറ്റുകളിലെ വിസ ലഭിക്കുന്നതിന് തടസമില്ല.
അതേസമയം, നാല് ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ നാട്ടിൽനിന്ന് തിരിച്ചെത്താനാകാതെ ആയിരങ്ങളാണ് ദുരിതത്തിലായത്. ഇന്ത്യയിൽ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നതിനാൽ വിലക്ക് അനിശ്ചിതമായി നീണ്ടേക്കും എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് യുഎഇ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തിയത്. ഇതോടെ നാട്ടിൽ അവധിയിലെത്തിയ ആയിരക്കണക്കിനു പ്രവാസികളാണു കുരുക്കിലായത്. വിലക്ക് കഴിഞ്ഞ് ഇനി എന്നു തിരിച്ചുപോകാനാകുമെന്ന ആശങ്കയിലാണ് ഇവരുള്ളത്.
Adjust Story Font
16