Quantcast

യുഎഇയിൽ കള്ളപ്പണം തടയാൻ കടുത്ത നടപടി

ധനകാര്യ മേഖലകളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും മുപ്പതിനകം രജിസ്റ്റർ ചെയ്യണം; മെയ് ഒന്നുമുതൽ വ്യാപക പരിശോധന

MediaOne Logo

Web Desk

  • Updated:

    2021-04-29 11:52:09.0

Published:

29 April 2021 3:18 AM GMT

യുഎഇയിൽ കള്ളപ്പണം തടയാൻ കടുത്ത നടപടി
X

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ കടുത്ത നടപടികളുമായി യുഎഇ. ധനകാര്യ മേഖലകളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഈ മാസം മുപ്പതിനകം രജിസ്റ്റർ ചെയ്തിരിക്കണം. അടുത്ത മാസം ഒന്നുമുതൽ വ്യാപക പരിശോധന ആരംഭിക്കും.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകൽ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് നിയമം കടുപ്പിക്കുന്നത്. നോൺ ഫിനാൻഷ്യൽ ബിസിനസ് ആൻഡ് പ്രഫഷൻസ് വിഭാഗത്തിലെ സ്ഥാപനങ്ങളാണ് രണ്ടു ദിവസത്തിനകം രജിസ്റ്റർ ചെയ്യേണ്ടത്. ബ്രോക്കർമാർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ഓഡിറ്റർമാർ, സ്വർണം-വജ്ര ഇടപാടുകാർ, കോർപറേറ്റ് സർവീസ് പ്രൊവൈഡർമാർ എന്നിവരാകും ഈ വിഭാഗത്തിൽ ഉൾപ്പെടുക.

എല്ലാ സ്ഥാപനങ്ങളുടെയും ധനവിനിമയം സുതാര്യമാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. സംശയാസ്പദ ഇടപാടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘകർക്ക് 50,000 മുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. വ്യാജ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കുക, നിയമവിരുദ്ധമായി പ്രവർത്തിക്കുക, സുതാര്യതയില്ലാത്ത ഇടപാടുകൾ നടത്തുക, ഇടപാടുവിവരങ്ങൾ മറച്ചുപിടിക്കുക എന്നിവയെല്ലാം കുറ്റകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

NO MORE UPDATES
TAGS :

Next Story