Quantcast

സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് ശക്തിപകരും- സി.ടി സുഹൈബ്

യഹ്‌യാ സിൻവാറിൻ്റെ ധീരരക്തസാക്ഷിത്വം ലോകത്തെ മുഴുവൻ വിമോചനപോരാളികൾക്കും ആവേശം പകരുന്നതാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 Oct 2024 7:17 AM GMT

Martyrdom of Hamas leader Yahya Sinwar will strengthen the Palestinian liberation movement: Says Solidarity State President CT Suhaib
X

മലപ്പുറം: ഹമാസ് നേതാവ് യഹ്‌യാ സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് ശക്തിപകരുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ്. ഹമാസിന്റെ ചരിത്രം തന്നെ അതിന്റെ നേതാക്കളും ശക്തരായ പോരാളികളും പോരാട്ടഭൂമിയില്‍ രക്തസാക്ഷിയും വഹിച്ചുകൊണ്ടാണ്. അതിന്റെ തുടർച്ച തന്നെയാണ് സിൻവാറിൻ്റെയും രക്തസാക്ഷിത്വം. ആ ധീരരക്തസാക്ഷിത്വം ലോകത്തെ മുഴുവൻ വിമോചനപോരാളികൾക്കും ആവേശം പകരുന്നതാണെന്നും സുഹൈബ് പറഞ്ഞു.

സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ശുഹദാഅ്'' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഡോ. അബ്ദുൽ ബാസിത് പി.പി അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാ അംഗം ഡോ. അബ്ദുസലാം അഹ്‌മദ്‌, ജസീം സുൽത്താൻ, എം.ഐ അനസ് മൻസൂർ, സാബിക് വെട്ടം സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ അജ്മൽ കെ.പി സമാപനവും നിർവഹിച്ചു.

തുടർന്ന് മലപ്പുറം ടൗണിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ രക്തസാക്ഷികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൈറ്റ് മാർച്ചും സംഘടിപ്പിച്ചു.

Summary: 'Martyrdom of Hamas leader Yahya Sinwar will strengthen the Palestinian liberation movement': Says Solidarity State President CT Suhaib

TAGS :

Next Story