Quantcast

മകളെ കാണണം, വേണ്ടി വന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പോകാനും തയ്യാര്‍: നിമിഷ ഫാത്തിമയുടെ അമ്മ

നിമിഷ ഫാത്തിമയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു

MediaOne Logo

Web Desk

  • Updated:

    2021-06-12 06:38:54.0

Published:

12 Jun 2021 6:12 AM GMT

മകളെ കാണണം, വേണ്ടി വന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പോകാനും തയ്യാര്‍: നിമിഷ ഫാത്തിമയുടെ അമ്മ
X

അഫ്ഗാൻ ജയിലിൽ നിമിഷ ഫാത്തിമയെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു. തനിക്ക് തന്റെ മകളെ കാണണം. അതിന് വേണ്ടി വന്നാൽ അഫ്ഗാനിസ്ഥാനിൽ പോകാനും തയ്യാറാണ്. കാബൂളിൽ നിന്ന് ബന്ധപ്പെട്ടിട്ടും ഇന്ത്യൻ സർക്കാർ പ്രതികരിക്കാത്തതിൽ നിരാശയുണ്ട്. അമിത് ഷാ ഉൾപ്പെടെ ഉള്ളവരെ ബന്ധപ്പെട്ടിട്ടും ഒരു മറുപടിയും ഉണ്ടായില്ലെന്നും അവർ പറയുന്നു.

മനുഷ്യാവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമുള്ളത്. കേന്ദ്രസർക്കാരിന്റേത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മരണക്കയത്തിലേക്ക് മകളെ വിട്ടു കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അമ്മ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ മനുഷ്യാവകാശം നിഷേധിക്കുകയാണെന്നും നിമിഷയുടെ അമ്മ പറയുന്നു.

അഫ്ഗാൻ ജയിലുള്ള മലയാളികളായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളിൽ വെച്ച് ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെടുകയായിരുന്നു. 2016-18 കാലയളവിൽ അഫ്ഗാനിസ്ഥാനിലെ നൻഗർഹറിലേക്ക് ഭർത്താക്കന്മാർക്കൊപ്പമാണ് ഇവർ എത്തുന്നത്.

2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവർ അഫ്ഗാൻ പോലീസിന് കീഴടങ്ങുന്നത്. തുടർന്ന് ഇവരെ കാബൂളിലെ ജയിലിൽ തടവിൽ പാർപ്പിച്ചു. തുടർന്നാണ് ഇപ്പോൾ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഡൽഹിയിലെ അഫ്ഗാൻ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ നിർദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് കാബൂളിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.

TAGS :

Next Story