Quantcast

2036 ഒളിമ്പിക്സ് നടത്താൻ സന്നദ്ധത അറിയിച്ച് ഇന്ത്യ; വേദിയാകാൻ അഹമ്മദാബാദ്

MediaOne Logo

Sports Desk

  • Published:

    5 Nov 2024 10:44 AM GMT

india
X

ന്യൂഡൽഹി: 2036 ഒളിമ്പിക്സിന് ആതിഥ്യമരുളാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക കത്ത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കൈമാറി. ഇന്ത്യ ഇതുവരെയും ഒളിമ്പിക്സ് മത്സരങ്ങൾക്ക് അതിഥ്യമരുളിയിട്ടില്ല.

ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് ഒളിമ്പിക്സ് നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പോയവർഷം ഒക്ടോബറിൽ മുംബൈയിൽ നടന്ന ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിൽ സംസാരിക്കവേ 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യ അവകാശവാദമുന്നിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.

2028 ഒളിമ്പിക്സ് അമേരിക്കയിലെ ലോസാഞ്ചൽസിലും 2032 ഒളിമ്പിക്സ് ആസ്ട്രേലിയയിലെ ബ്രിസ്ബെയിനിലുമാണ് അരങ്ങേറുന്നത്. ചൈന, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ ഏഷ്യൻ രാജ്യങ്ങളാണ് മുമ്പ് ഒളിമ്പിക്സിന് ആതിഥ്യം വഹിച്ചിട്ടുള്ളത്.

പക്ഷേ 2036 ഒളിമ്പിക്സ് ആതിഥേയത്വം ഇന്ത്യക്ക് എളുപ്പമാകില്ല. ചിലി, ഇന്തൊനീഷ്യ, തുർക്കി എന്നീ രാജ്യങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്കും ഒളിമ്പിക്സിൽ കണ്ണുണ്ട്. വിഷയത്തിൽ അന്തിമതീരുമാനം വരാൻ കാലതാമസമു​ണ്ടാകുമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

TAGS :

Next Story