Quantcast

ലോക ജിംനാസ്റ്റിക്കിലെ ഇന്ത്യൻ മുഖം ദീപ കർമാക്കർ വിരമിച്ചു

MediaOne Logo

Sports Desk

  • Updated:

    2024-10-07 16:25:28.0

Published:

7 Oct 2024 4:23 PM GMT

ലോക ജിംനാസ്റ്റിക്കിലെ ഇന്ത്യൻ മുഖം ദീപ കർമാക്കർ വിരമിച്ചു
X

ന്യൂഡൽഹി: ലോക ജിംനാസ്റ്റിക്കിൽ ഇന്ത്യൻ പേരുപതിപ്പിച്ച ദീപ കർമാക്കർ വിരമിക്കൽ പ്രഖ്യാപിച്ചു. 31കാരിയായ താരം 2016 റിയോ ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിന് തൊട്ടരികെയെത്തി വാർത്തകളിൽ നിറഞ്ഞിരുന്നു. ഒളിമ്പിക്സിൽ പ​ങ്കെടുത്ത രാജ്യത്തെ ആദ്യത്തെ വനിത ജിംനാസ്റ്റെന്ന ഖ്യാതിയും ദീപയുടെ പേരിലുണ്ട്.

‘‘അഞ്ചുവയസ്സുകാരിയായ എന്നെക്കുറിച്ച് ഞാനോർക്കുന്നു. പരന്ന കാൽപാദങ്ങളുള്ളതിനാൽ എനിക്കൊരിക്കലും ജിംനാസ്റ്റിക് താരമാകാൻ സാധിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് സ്വന്തം നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകൾ നേടാൻ സാധിച്ചതിലും അഭിമാനമുണ്ട്. വിശ്രമിക്കാൻ നേരമായെന്ന് ചിലപ്പോൾ നമ്മുടെ ശരീരം തന്നെ നമ്മോട് പറയും. ശരീരം പറഞ്ഞത് കേൾക്കാൻ ഹൃദയം ഇനിയും തയ്യാറായിട്ടില്ല’’ -ദീപ കർമാർക്കർ വിരമിക്കൽ സന്ദേശത്തിൽ പറഞ്ഞു.

ഉത്തേജക മരുന്ന് വിവാദത്തെയും പരിക്കിനെയും അതിജീവിച്ച ദീപ ഈ വർഷം മെയ് മാസത്തിൽ സമാപിച്ച ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ത്രിപുരയിലെ അഗർത്തലയിലാണ് ദീപയുടെ ജനനം.

TAGS :

Next Story