സിന്ധുവിന് വിജയത്തുടക്കം; ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് ആദ്യ ജയം | olympics pv-sindhu-beats-ksenia-polikarpova

സിന്ധുവിന് വിജയത്തുടക്കം; ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് ആദ്യ ജയം

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി.വി സിന്ധുവിന് ടോക്യോ ഒളിമ്പിക്സില്‍ ജയത്തോടെ തുടക്കം.

MediaOne Logo

Web Desk

  • Published:

    25 July 2021 2:46 AM

സിന്ധുവിന് വിജയത്തുടക്കം; ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് ആദ്യ ജയം
X

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി.വി സിന്ധുവിന് ടോക്യോ ഒളിമ്പിക്സില്‍ ജയത്തോടെ തുടക്കം. ഇസ്രായേൽ താരം സെനി പോളികാർപോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. സ്കോർ: 21-7, 21-10. 2016ലെ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് കൂടിയാണ് പി.വി. സിന്ധു.

അതേസമയം ഒളിമ്പിക്സിന്‍റെ മൂന്നാം ദിവസത്തില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല.മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും.

TAGS :

Next Story