ഗുസ്തി താരങ്ങളുടെ സമരം മൂലമാണ് ഇന്ത്യക്ക് മെഡൽ കുറഞ്ഞത് -സഞ്ജയ് സിങ്
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരം മൂലമാണ് ഇന്ത്യക്ക് ഒളിമ്പിക്സിൽ മെഡൽ കുറഞ്ഞതെന്ന് റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ സഞ്ജയ് സിങ്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഗുസ്തിയിൽ നിന്നും ഒരു വെങ്കലം മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.
‘‘ഗുസ്തി താരങ്ങളുടെ സമരം 14-15 മാസത്തോളം നീണ്ടു നിന്നു. ഇതിനെത്തുടർന്ന് ഗുസ്തി താരങ്ങളെല്ലാം അസ്വസ്ഥതയിലായിരുന്നു. ഒരു വിഭാഗത്തിൽ മാത്രമല്ല, മറ്റുവിഭാഗത്തിൽ മത്സരിക്കുന്ന ഗുസ്തി താരങ്ങൾക്ക് പോലും പരിശീലിക്കാനായില്ല. ഇതിനാലാണ് ഗുസ്തി താരങ്ങൾക്കള മികച്ച പ്രകടനം നടത്താനാകാതെ വന്നത്’’ -സഞ്ജയ് സിങ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
പോയ ഒളിമ്പിക്സിലും ഇന്ത്യക്ക് ഗുസ്തിയിൽ നിന്നും ഒരു മെഡൽ മാത്രമാണ് കിട്ടിയത്. വെങ്കല മെഡൽ നേടിയ സാക്ഷി മാലിക് ഗുസ്തി താരങ്ങളുടെ സമരത്തിൽ മുന്നിൽ തന്നെയുണ്ടായിരുന്നു.
ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാത്രികമം നടത്തിയ റസ്‍ലിങ് അസോസിയേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെയാണ് ഗുസ്തിതാരങ്ങൾ സമരം നടത്തിയിരുന്നത്. പ്രതിഷേധത്തെത്തുടർന്ന് ബ്രിജ് ഭൂഷൺ മാറിയെങ്കിലും അദ്ദേഹത്തിന്റെ നോമിനായ സഞ്ജയ് സിങാണ് പകരമെത്തിയത്. വിനേഷ് ഫോഗട്ട് അടക്കമുള്ള ഗുസ്തി താരങ്ങളെല്ലാം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Adjust Story Font
16