Quantcast

അനധികൃത വൈദ്യുതി കണക്ഷനുകൾ ഇനി വേണ്ട; മുന്നറിയിപ്പുമായി മസ്കത്ത്

MediaOne Logo

Web Desk

  • Published:

    31 Aug 2018 3:46 AM GMT

അനധികൃത വൈദ്യുതി കണക്ഷനുകൾ ഇനി വേണ്ട; മുന്നറിയിപ്പുമായി മസ്കത്ത്
X

അനധികൃത വൈദ്യുതി കണക്ഷനുകൾക്കെതിരെ ‘ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി. മസ്കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടങ്ങളിലെയും അപ്പാർട്ട്മെൻറുകളിലെയും അനധികൃത വൈദ്യുതി കണക്ഷനുകൾ കണ്ടെത്തുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചതായും കമ്പനി അറിയിച്ചു.

അനധികൃതവും അശാസ്ത്രീയവുമായ കണക്ഷനുകൾ കെട്ടിടത്തിനും പരിസര പ്രദേശങ്ങൾക്കും എപ്പോഴും അപകട സാധ്യത ഉയർത്തുന്നതാണ്. ജീവനും സ്വത്തും നഷ്ടമാകുന്ന വലിയ തീപിടിത്തങ്ങൾ വരെ ഇത് മൂലം ഉണ്ടായേക്കും. ലോഡ് കപ്പാസിറ്റി കണക്കുകൂട്ടിയാണ് വൈദ്യുതി കണക്ഷനുകൾ നൽകുന്നതും മീറ്ററുകൾ സ്ഥാപിക്കുന്നതും.

അനധികൃത കണക്ഷനുകൾ വൈദ്യുതി ശൃംഖലയിൽ അമിത ലോഡിന് വഴിയൊരുക്കുന്നതാണ്. ഇത് തീപിടിത്തങ്ങൾ അടക്കം അപകടങ്ങൾക്ക് കാരണമാക്കും. ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിനുള്ള കമ്പനിയുടെ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങൾ. ഇവ മൂലമുണ്ടാകുന്ന അപകടങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം അത് ചെയ്യുന്നവർക്ക് മാത്രമാണ്.

TAGS :

Next Story