Quantcast

ഒമാനിലെ ഇന്ത്യൻ സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് വിലക്ക്

രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലും ഇത് ബാധകമാണ്

MediaOne Logo

Web Desk

  • Published:

    2 Sep 2018 2:16 AM GMT

ഒമാനിലെ ഇന്ത്യൻ സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് വിലക്ക്
X

ഒമാനിലെ ഇന്ത്യൻ സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് വിലക്ക് ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് സ്കൂൾ പ്രിൻസിപ്പാൾമാർക്കും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറിനും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് സർക്കുലർ കൈമാറി.

രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലും ഇത് ബാധകമാണ്. ഒമാൻ നിയമപ്രകാരവും വീടുകളിൽ ട്യൂഷൻ സെൻററുകൾ നടത്തുന്നത് അനധികൃതമാണ്. ട്യൂഷന് വരുന്ന സ്വന്തം സ്കൂളിലെ വിദ്യാർഥികളോട് അധ്യാപകർ പ്രത്യേക ചായ്വ് കാണിക്കുന്നതായും രക്ഷകർത്താക്കളിൽ നിന്ന് പരാതി ഉയർന്നിട്ടുള്ളതായും സർക്കുലറിൽ പറയുന്നു. ഇന്ത്യൻ സ്കൂൾ അധ്യാപകരുടെ നിയമലംഘനം ഏതെങ്കിലും തരത്തിൽ ഒമാൻ അധികൃതരുടെ ശ്രദ്ധയിൽ പെടുന്ന പക്ഷം അത് ഇന്ത്യൻ സ്കൂൾ സംവിധാനത്തിെന്റെ യശസിനെ ബാധിക്കുകയും ഒപ്പം ഭരണസമിതിയംഗങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമെന്നും സർക്കുലറിൽ ചൂണ്ടികാണിക്കുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് ഒപ്പം ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്സ്, നൃത്ത,സംഗീത അധ്യാപകരും ട്യൂഷൻ വിലക്കുള്ളവരുടെ പട്ടികയിൽ വരും. തീരുമാനം അനുസരിക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും എജ്യുക്കേഷൻ അഡ്വൈസർ എം.പി വിനോഭ ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു.

TAGS :

Next Story