Quantcast

രാജ്യത്തിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒമാന്‍ പെട്രോളിയം കമ്പനി

ക്രൂഡ് ഓയില്‍ കൂടുതലായി ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ‘എൻഹാൻസ്ഡ് ഒായിൽ റിക്കവറി’യടക്കം സാങ്കേതിക വിദ്യകൾ പുറം നാടുകളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    15 Sep 2018 7:08 PM GMT

രാജ്യത്തിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒമാന്‍ പെട്രോളിയം കമ്പനി
X

ഒമാനിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപാദകരായ ‘പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ’ രാജ്യത്തിന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ക്രൂഡ് ഓയില്‍ കൂടുതലായി ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ‘എൻഹാൻസ്ഡ് ഒായിൽ റിക്കവറി’യടക്കം സാങ്കേതിക വിദ്യകൾ പുറം നാടുകളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

എണ്ണ പര്യവേക്ഷണം, ഹെവി ഒായിലിെൻറയടക്കം ഉൽപാദനം തുടങ്ങി വിവിധ മേഖലകളിൽ പി.ഡി.ഒക്ക് മതിയായ പരിചയ സമ്പത്ത് ഉണ്ട് . ഇവക്ക് ഒപ്പം വെൽ, റിസർവോയർ ആൻറ് ഫെസിലിറ്റീസ് മാനേജ്മെൻറ് രംഗത്തും പി.ഡി.ഒ മികവ് തെളിയിച്ചിട്ടുണ്ട്. ഇൗ സേവനങ്ങളെല്ലാം രാജ്യത്തിന് പുറത്ത് ലഭ്യമാക്കുന്നതിനായി പി.ഡി.ഒ ഇൻറർനാഷനൽ എന്ന കമ്പനി രൂപവത്കരിക്കാനാണ് ശിപാർശ ചെയ്തിട്ടുള്ളത്. ബോർഡ് ഇതിന് അനുമതി നൽകുമെന്നാണ് കരുതുന്നതെന്ന് പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ മാനേജിങ് ഡയറക്ടർ റഉൗൾ റെസ്റ്റ്യൂസി പറഞ്ഞു.

കാലപഴത്തെ തുടർന്ന് ഉൽപാദനം കുറയുന്ന എണ്ണപാടങ്ങളിലാണ് ഡബ്ല്യു.ആർ.എഫ്.എം സാങ്കേതികത ഉപയോഗിക്കുന്നത്. നിരവധി മാർഗങ്ങളിലൂടെ ക്രൂഡോയിൽ ഉൽപാദനത്തിലെ കുറവ് തടയാനും എണ്ണപ്പാടങ്ങളുടെ ലാഭക്ഷമതയുടെ കാലാവധി വർധിപ്പിക്കാനും സാധിക്കും. ‘എൻഹാൻസ്ഡ് ഒായിൽ റിക്കവറി’ സാധ്യതകൾ ഉപയോഗിക്കുന്നതിൽ ജി.സി.സി രാജ്യങ്ങളിൽ കമ്പനിക്ക് നേതൃപരമായ സ്ഥാനമുണ്ടെന്നും റെസ്റ്റ്യൂസി പറഞ്ഞു.

TAGS :

Next Story