ഒളിച്ചോടിയ തൊഴിലാളികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രീതിക്ക് മാറ്റം വരുത്തി ഒമാന്‍
പരാതി നൽകുേമ്പാൾ തൊഴിലാളിക്ക് മൂന്ന് മാസത്തെ ശമ്പളം നൽകിയിട്ടുണ്ടെന്ന് തൊഴിലുടമ തെളിയിക്കണം. ഇതിനായി തൊഴിലാളിയെ കാണാതായ തീയതിക്ക് മൂന്ന് മാസം മുമ്പ് വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെൻറ് സമർപ്പിക്കണം.
ഒമാനിൽ ഒളിച്ചോടിയ വിദേശ തൊഴിലാളികളുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരുന്നു. വിദേശ തൊഴിലാളികളുടെ വിവരങ്ങൾ മാനവ വിഭവ ശേഷി മന്ത്രാലയത്തിെൻറ വെബ്സൈറ്റിലാകും ഇനി പ്രസിദ്ധീകരിക്കുക.
ഇൗ മാസം 23 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ഒളിച്ചോടിയ തൊഴിലാളികെള കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ മന്ത്രാലയം അടുത്തിടെ മാറ്റം വരുത്തിയിരുന്നു. മാനവ വിഭവ ശേഷി മന്ത്രി അബ്ദുല്ല അൽ ബക്രിയുടെ 270/2018 ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരമാണ് ഇത്.
കർശനമായ മാനദണ്ഡങ്ങളാണ് ഒളിച്ചോടിയ തൊഴിലാളികളെ കുറിച്ച് അറിയിക്കുന്നതിനായി ഇപ്പോൾ നിലവിലുള്ളത്. ഇതുപ്രകാരം പരാതി നൽകുേമ്പാൾ മൂന്ന് മാസത്തെ ശമ്പളം നൽകിയിട്ടുണ്ടെന്ന് തൊഴിലുടമ തെളിയിക്കണം. ഇതിനായി തൊഴിലാളിയെ കാണാതായ തീയതിക്ക് മൂന്ന് മാസം മുമ്പ് വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെൻറ് സമർപ്പിക്കണം. ഇതടക്കം നിരവധി മാനദണ്ഡങ്ങൾ പാലിച്ചുവേണം ഒളിച്ചോട്ടം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാൻ.
Adjust Story Font
16