ഒമാന്റെ സാമ്പത്തിക രംഗം കൂടുതൽ മെച്ചപ്പെടാന്‍ സാധ്യതകള്‍
വർഷത്തിലെ ആദ്യ ഏഴുമാസത്തെ കമ്മിയിൽ 36 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്.
ഒമാൻന്റെ സാമ്പത്തിക രംഗം കൂടുതൽ മെച്ചപ്പെടുന്നതിന്‍റെ സൂചനകൾ നൽകി ബജറ്റ് കമ്മി കുറഞ്ഞു. വർഷത്തിലെ ആദ്യ ഏഴുമാസത്തെ കമ്മിയിൽ 36 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്.
1.64 ശതകോടി റിയാലാണ് ആദ്യ ഏഴുമാസത്തെ ബജറ്റ് കമ്മി. കഴിഞ്ഞ വർഷം 2.58 ശതകോടി റിയാൽ ആയിരുന്ന സ്ഥാനത്താണിത്. ക്രൂഡോയിൽ വിലയിലെ തിരിച്ചുകയറ്റത്തെ തുടർന്ന് രാജ്യത്തിന്‍റെ വരുമാനത്തിലുണ്ടായ വർധനവാണ് ബജറ്റ്കമ്മിയിൽ കാര്യമായ കുറവുണ്ടാകുന്നതിനുള്ള പ്രധാന കാരണം. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ കാലയളവിൽ രാജ്യത്തിന്‍റെ മൊത്തം വരുമാനം 25.3 ശതമാനം വർധിച്ച് 5.89 ശതകോടി റിയാൽ ആയതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. പൊതു ചെലവ് ആകെട്ട ഒമ്പത് ശതമാനം വർധിച്ച് 7.07 ശതകോടി റിയാൽ ആവുകയും ചെയ്തു. മൊത്തം വരുമാനത്തിൽ ക്രൂഡോയിൽ വിൽപനയുടെ വിഹിതം 3.52 ശതകോടി റിയാലാണ്. ക്രൂഡോയിൽ വിൽപന വരുമാനം 37.5 ശതമാനമാണ് വർധിച്ചത്
Adjust Story Font
16