Quantcast

വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ്; പദ്ധതി അന്തിമ ഘട്ടത്തിലെന്ന് ഒമാന്‍

ആവശ്യക്കാരെ മുഴുവൻ ഉൾക്കൊള്ളുന്നതിനുള്ള വിപണിയുടെ കഴിവ് പഠിച്ച ശേഷം ഘട്ടംഘട്ടമായിട്ടാകും പദ്ധതി നടപ്പിൽ വരുത്തുക

MediaOne Logo

Web Desk

  • Published:

    17 March 2019 7:12 PM GMT

വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ്; പദ്ധതി അന്തിമ ഘട്ടത്തിലെന്ന് ഒമാന്‍
X

ഒമാനിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾ അടക്കമുള്ളവർക്ക് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. ഒമാന്റെ ഇൻഷൂറൻസ് മേഖലയിൽ വലിയ കുതിപ്പിന് തന്നെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ അന്തിമരൂപം പൂർത്തിയായതായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഇൻഷൂറൻസ് വിഭാഗം വൈസ് പ്രസിഡൻറ് അഹമ്മദ് അലി അൽ മഅ്മരി പറഞ്ഞു. അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കുന്നതിനായുള്ള ടെണ്ടർ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യക്കാരെ മുഴുവൻ ഉൾക്കൊള്ളുന്നതിനുള്ള വിപണിയുടെ കഴിവ് പഠിച്ച ശേഷം ഘട്ടംഘട്ടമായിട്ടാകും പദ്ധതി നടപ്പിൽ വരുത്തുക. ആശുപത്രികളടക്കം ആരോഗ്യ സ്ഥാപനങ്ങളെയും ഇൻഷൂറൻസ് സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആയിരിക്കും പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഒമാനിലെ വിവിധ സ്വകാര്യ മേഖലകളിലായുള്ള വിദേശി തൊഴിലാളികൾ അടക്കമുള്ളവരുടെ വിശദമായ കണക്ക് തയാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് അഹമ്മദ് അലി അൽ മഅ്മരി പറഞ്ഞു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പുറമെ, രാജ്യത്ത് എത്തുന്ന സന്ദർശകരെയും ഇൻഷൂറൻസ് പരിരക്ഷക്ക് കീഴിൽ കൊണ്ടുവരുന്നുണ്ട്.

TAGS :

Next Story