ഒമാനിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഒമാനിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുസന്തം, വടക്കൻ ബത്തീന ഗവർണറേറ്റുകളിലും ഒമാൻ തീരപ്രദേശങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
ഒറ്റപ്പെട്ട കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒമാൻ കടലിന്റെയും മുസന്ദത്തിന്റെയും തീരപ്രദേശങ്ങൾക്ക് സമീപം കടൽ പരുക്കനായി മാറാനും പരമാവധി ഉയരം 2.5 മീറ്റർ ഉയരത്തിൽ വരെ സമുദ്ര തിരമാലകൾ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ഭാഗങ്ങളിൽ കനത്തതും ഒറ്റപ്പെട്ടതുമായ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം ഏറ്റവും കനത്ത മഴ കസബിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ ലഭിച്ചത് മദയിലാണ്. സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിലെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും മേഘാവൃതമായ അന്തരീക്ഷം തന്നെയാണ് നിലനിൽക്കുന്നത്. അതിനാൽ തുടർദിവസങ്ങളിൽ കനത്ത മഴ ലഭിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Adjust Story Font
16