Quantcast

ഒമാനിൽ കുട്ടികളുടെ കൂടെവരുന്ന രക്ഷിതാവിന് ​​​​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വറൻ​ൈൻറനിൽ ഇളവ്​:

പതിനെ​േട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാവിന്​ ആണ് ഇളവ്​ ലഭിക്കുക:

MediaOne Logo

Binu S

  • Updated:

    2021-04-11 22:56:59.0

Published:

11 April 2021 11:00 PM GMT

ഒമാനിൽ കുട്ടികളുടെ കൂടെവരുന്ന രക്ഷിതാവിന് ​​​​  ഇൻസ്​റ്റിറ്റ്യൂഷനൽ ക്വറൻ​ൈൻറനിൽ ഇളവ്​:
X

institutional quarantine

ഒമാനിൽ കുട്ടികളുമായി വരുന്ന പ്രവാസി രക്ഷിതാക്കൾക്ക്​​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വറൻ​ൈൻറൻ ഇളവ്​. കര,വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്ത്​ എത്തുന്ന മുഴുവൻ പ്രവാസി രക്ഷിതാക്കൾക്കും ഇൗ ആനുകൂല്യം ലഭിക്കുമെന്ന്​ വ്യോമയാന വകുപ്പ്​ അറിയിച്ചു. പതിനെ​േട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാക്കൾക്ക് മാത്രമാണ്​ ഇൗ ഇളവ്​ ലഭിക്കുക. കുട്ടികളുടെ കൂടെ മാതാവാണ്​ വരുന്നതെകിൽ മാതാവിനും പിതാവാണെങ്കിൽ പിതാവിനുമാണ്​ ഇളവ്​ ലഭിക്കുക. പതിനെേട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ ഒറ്റക്ക് ആണെങ്കിലും ഇളവ് ലഭിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇളവ്​ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്​. എന്നാൽ യാത്രക്കാർ മറ്റു രോഗപ്രതിരോധ നിർദേശങ്ങളെല്ലാം പാലിക്കണം. തറസ്സുദ്​ ആപ്പിൽ രജിസ്​റ്റർ ചെയ്യുക, ഇലക്​ട്രോണിക്​ ബെയ്​സ്​ലെറ്റ്​ ധരിക്കുക, വീട്ടിൽ ക്വാറൻ​ൈൻറനിൽ കഴിയുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ പറഞ്ഞു. വിദേശത്ത്​ നിന്ന്​ വരുന്ന ഒമാനി പൗരന്മാർക്ക്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻ​ൈൻറനിൽ നേരത്തെ തന്നെ ഇളവുണ്ട്​.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story