ക്രിമിനൽ പ്രവർത്തനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയം-വെൽഫെയർ പാർട്ടി
''നൊട്ടോറിയസ് ക്രിമിനലുകൾ എന്ന് അൻവർ വിളിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭയക്കുകയാണ്. എല്ലാ അർഥത്തിലും പരാജിതനായ മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയൻ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.''
തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ പി.വി അൻവർ ഉന്നയിച്ച ഗുതുതരമായ ആരോപണങ്ങളിൽ എഡിജിപി എം.ആർ അജിത് കുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റാതെ കീഴുദ്യോഗസ്ഥരെ ഉൾപെടുത്തി അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണെന്ന് വെൽഫെയർ പാർട്ടി. അജിത് കുമാറിനെ സ്ഥാനത്തുനിന്ന് ഉടന്‍ മാറ്റാൻ പിണറായി വിജയൻ തയാറാകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.
ആർഎസ്എസ്-കേരള പൊലീസ്-മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ കരിപ്പുഴ. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ എസ്‍പി സുജിത് ദാസിനെതിരെ ഈ നിമിഷം വരെ നടപടി സ്വീകരിച്ചിട്ടില്ല. നൊട്ടോറിയസ് ക്രിമിനലുകൾ എന്ന് അൻവർ വിളിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭയക്കുകയാണ്. എല്ലാ അർഥത്തിലും പരാജിതനായ മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയൻ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കേരള പൊലീസിനെ സംഘ്പരിവാറിന് തീറെഴുതിക്കൊടുത്ത മുഖ്യമന്ത്രിയെന്ന നിലയിലാണ് പിണറായി വിജയനെ ചരിത്രം വായിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് അഷ്റഫ് കല്ലറ, ജനറൽ സെക്രട്ടറി മെഹ്ബൂബ് ഖാൻ പൂവാർ, വൈസ് പ്രസിഡന്‍റ് മധു കല്ലറ, പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.എം അൻസാരി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് അഡ്വ. അലി സവാദ് എന്നിവർ പ്രതിഷേധ മാർച്ചില്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിലാൽ വള്ളക്കടവ്, ഷാഹിദ ഹാറൂൺ, സൈഫുദ്ദീന്‍ പരുത്തിക്കുഴി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Summary: Welfare Party State General Secretary Surendran Karipuzha says that the Chief Minister is afraid to touch the police officers who are doing criminal activities.
Adjust Story Font
16