അബ്രഹാം കരാർ പിറന്നിട്ട് മൂന്ന് വർഷം; യു.എ.ഇലെത്തിയത് 10ലക്ഷം ഇസ്രയേലികൾ
മൂന്നു വർഷം മുമ്പ് ഒരു വിമാന സർവീസ് പോലുമില്ലാതിരുന്ന സാഹചര്യത്തിൽ നിന്ന് ഓരോ ആഴ്ചയും 106 സർവീസുകൾ എന്ന നിലയിലേക്ക് യു എ ഇ, ഇസ്രായേൽ ബന്ധം എത്തിച്ചേർന്നു
യു.എ.ഇ - ഇസ്രയേൽ ബന്ധത്തിൽ നാഴികക്കല്ലായ അബ്രഹാം കരാർ പിറന്നിട്ട് മൂന്ന് വർഷം പിന്നിട്ടു .ഇസ്രയേലിൽ നിന്ന് യു എ ഇ യിലേക്ക് ഇതിനകം എത്തിയത് 10 ലക്ഷത്തിലേറെ സന്ദർശകരാണ്. തെല്‍ അവീവിലെ യു.എ.ഇ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .
മൂന്നു വർഷം മുമ്പ് ഒരു വിമാന സർവീസ് പോലുമില്ലാതിരുന്ന സാഹചര്യത്തിൽ നിന്ന് ഓരോ ആഴ്ചയും 106 സർവീസുകൾ എന്ന നിലയിലേക്ക് യു എ ഇ, ഇസ്രായേൽ ബന്ധം എത്തിച്ചേർന്നു. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം ശക്തമാകുന്നതിന്റെ തെളിവായാണിത് വിലയിരുത്തപ്പെടുന്നത്.
2020 സെപ്റ്റംബറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ-സാമ്പത്തിക ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറിൽ ഒപ്പുവെച്ചത്. പിന്നീട് വ്യപാര, യാത്രാ, വിനോദസഞ്ചാര, വയവസായ മേഖലയിൽ നിരവധി സഹകരണ കരാറുകളിലും ഒപ്പുവെക്കുകയുണ്ടായി. പ്രധാനമായും നിർമ്മിത ബുദ്ധി അടക്കമുള്ള നവീന സാങ്കേതിക വിദ്യകളുടെ മേഖലയിലാണ് സഹകരണ കരാറുകൾ കൂടുതലായി ഒപ്പുവെച്ചത്. ഇസ്രയേലുമായി സമഗ്ര സാമ്പത്തിക സഹകരണ കരാറിലും യു.എ.ഇ ഒപ്പുവെച്ചിട്ടുണ്ട്. സെപ കരാറിൽ ഒപ്പുവെക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ രാജ്യമാണിത്. ഇതുവഴി യു.എ.ഇ ഉൽപന്നങ്ങൾക്ക് ഇസ്രയേൽ വിപണിയിൽ അതിവേഗം എത്തിച്ചേരാവുന്ന അവസ്ഥയുണ്ടായി.
യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 560കോടി ഡോളറിലെത്തിയിട്ടുണ്ട്. ചരക്കുകളുടെ വ്യാപാരം 2023ലെ ആദ്യ അഞ്ച് മാസങ്ങളിൽ 129കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 91.25കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 41 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്.
Adjust Story Font
16