റമദാനിൽ ദുബൈയിലെ സ്കൂൾ സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് നിർദേശം
കുട്ടികളുടെ ഹോംവർക്കുകളും അസൈൻമെന്‍റുകളും കുറച്ച് വ്രതാനുഷ്ടാനത്തെ പരിഗണിച്ചുള്ള സംവിധാനമായിരിക്കും സ്കൂളുകളിൽ ഏർപ്പെടുത്തുക
റമദാൻ മാസത്തിൽ ദുബൈയിലെ സ്കൂളുകളുടെ പ്രവർത്തന സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി നിർദേശിച്ചു. ഇത് സംബന്ധിച്ച നിർദേശം ദുബൈയിലെ സ്കൂളുകൾക്ക് കെ.എച്ച്.ഡി.എ കൈമാറി
രക്ഷിതാക്കളുമായി കൂടിയാലോചിച്ചശേഷം സമയം തീരുമാനിക്കുമെന്ന് വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് മുൻപ് ക്ലാസുകൾ അവസാനിപ്പിക്കുന്ന നിലവിലെ സാഹചര്യം തുടരും. തിങ്കൾ മുതൽ വ്യാഴം വരെ പരമാവധി അഞ്ചു മണിക്കൂറായി ക്ലാസുകൾ നിജപ്പെടുത്തും. ഇത്തവണ റമദാൻ മാർച്ച് 23ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുട്ടികളുടെ ഹോംവർക്കുകളും അസൈൻമെന്‍റുകളും കുറച്ച് വ്രതാനുഷ്ടാനത്തെ പരിഗണിച്ചുള്ള സംവിധാനമായിരിക്കും സ്കൂളുകളിൽ ഏർപ്പെടുത്തുക. മറ്റു എമിറേറ്റുകളിലും സമാനമായ നിർദേശം അടുത്ത ദിവസങ്ങളിൽ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും നീക്കിയ പശ്ചാത്തലത്തിൽ സ്കൂളുകളിൽ റമദാനുമായി ബന്ധപ്പെട്ട പരിപാടികളും ആക്ടിവിറ്റികളും കൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16