Quantcast

പ്രളയത്തിൽ മുങ്ങിയ സുഡാനിലേക്ക് സഹായമയച്ച് യു.എ.ഇ

താൽകാലിക താമസ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ വസ്തുക്കളുമായാണ് ആദ്യ വിമാനം ഖാർത്തൂമിലേക്ക് പറന്നത്.

MediaOne Logo

Web Desk

  • Published:

    27 Aug 2022 6:49 PM GMT

പ്രളയത്തിൽ മുങ്ങിയ സുഡാനിലേക്ക് സഹായമയച്ച് യു.എ.ഇ
X

പ്രളയത്തിൽ മുങ്ങിയ സുഡാനിലെ വിവിധ പ്രദേശങ്ങളിലേക്ക് 30 ടൺ റിലീഫ് സഹായമയച്ച് യു.എ.ഇ. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലേക്ക് പുതിയ വ്യോമപാത രൂപപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ദുരിതത്തിലായ 1.4 ലക്ഷത്തിലധികം ആളുകൾക്ക് അടുത്ത ദിവസങ്ങളിൽ കൂടുതൽ സഹായം എത്തിക്കും.

സുഡാനിൽ കെടുതിക്കിരയായ ആയിരങ്ങൾക്ക് യു.എ.ഇ സഹായം തുണയാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ നിർദേശമനുസരിച്ച് അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാന്റെ മേൽനോട്ടത്തിലാണ് സഹായം എത്തിക്കുന്നത്.

താൽകാലിക താമസ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ വസ്തുക്കളുമായാണ് ആദ്യ വിമാനം ഖാർത്തൂമിലേക്ക് പറന്നത്. മൂന്ന് വിമാനങ്ങൾ കൂടി അടുത്ത ദിവസങ്ങളിൽ സഹായമെത്തിക്കും. ദുരന്തത്തിന്റെ ഇരകൾക്ക് സഹായം നൽകാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ഇതിനകം എമിറേറ്റ്‌സ് റെഡ് ക്രസന്റ് സുഡാനിൽ എത്തിയിട്ടുണ്ട്. ഏകദേശം 10,000 ടെന്റകൾ, 28,000 ഭക്ഷണ, മെഡിക്കൽ എയ്ഡ് പാഴ്‌സലുകൾ, 120 ടൺ മറ്റു സാമഗ്രികൾ എന്നിവ ദുരിതാശ്വാസത്തിന് റെഡ് ക്രസന്റ് എത്തിക്കും.

TAGS :

Next Story