കേരളത്തിന് സഹായഹസ്തവുമായി ഖത്തറും
കേരളത്തിലേക്ക് വിവിധ തരത്തില്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഖത്തര്‍ ചാരിറ്റിയുടെ ഔദ്യോഗിക പേജില്‍ കാമ്പയിന്‍ തുടങ്ങിയത്. ഖത്തര്‍ ചാരിറ്റിയുടെ www.qchartiy.org എന്ന വെബ്‌സൈറ്റ് ലിങ്കില്‍...
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി ഖത്തറും. ഖത്തറിന്റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി ഇതിനായി ധനശേഖരണ കാമ്പയിന്‍ തുടങ്ങി. പ്രളയത്തിന്റെ ഇരകള്‍ക്ക് അനുശോചനം അറിയിച്ച് ഖത്തര്‍ അമീര്‍ ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചു.
കേരളീയര്‍ നേരിട്ട മഹാ വിപത്തില്‍ അമീര്‍ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ മുഴുവന്‍ രാഷ്ട്ര നേതാക്കളും അനുശോചനമറിയിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍ത്താനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി, എന്നിവരാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചന സന്ദേശയമച്ചത്.
പിന്നാലെ ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ജീവകാരുണ്യ ഏജന്‍സിയായ ഖത്തര്‍ ചാരിറ്റി ദുരിതബാധിതര്‍ക്കായി ധനശേഖരണത്തിനും ആഹ്വാനം ചെയ്തു. കേരളത്തിലേക്ക് വിവിധ തരത്തില്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഖത്തര്‍ ചാരിറ്റിയുടെ ഔദ്യോഗിക പേജില്‍ കാമ്പയിന്‍ തുടങ്ങിയത്. ഖത്തര്‍ ചാരിറ്റിയുടെ www.qchartiy.org എന്ന വെബ്‌സൈറ്റ് ലിങ്കില്‍ കയറിയാല്‍ വിവരങ്ങള്‍ ലഭ്യമാണ്.
ഉരീദു, വൊഡാഫോണ്‍ എന്നീ സെല്ലുലാര്‍ കമ്പനികളുമായി സഹകരിച്ചാണ് ധനശേഖരണം. വീട്, വസ്ത്രങ്ങള്‍, ഭക്ഷണം, മറ്റു ഉപകരണങ്ങള്‍ തുടങ്ങിയവക്കായി സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്കായി പ്രത്യേക കോളം സൈറ്റില്‍ ഉണ്ട്. ആഗോളതലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവസാനിധ്യമാണ് ഖത്തര്‍ ചാരിറ്റി.
Adjust Story Font
16