വീണ്ടും ഖത്തര്‍; ഉപരോധത്തെ അതിജീവിച്ച വഴികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു
നിരവധി നല്ല പാഠങ്ങളാണ് ഉപരോധത്തിലൂടെ ഖത്തറിന് പഠിക്കാനായത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവശ്യമായ അനുഭവങ്ങളായിരുന്നു അവ.
ഉപരോധക്കാലത്ത് പഠിച്ച പാഠങ്ങളും ഉപരോധത്തെ നേരിട്ട വഴികളും ഖത്തര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവശ്യമായ നിരവധി അനുഭവങ്ങളാണ് ഉപരോധം സമ്മാനിച്ചത്. അതിനാലാണ് ഇക്കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു
നിരവധി നല്ല പാഠങ്ങളാണ് ഉപരോധത്തിലൂടെ ഖത്തറിന് പഠിക്കാനായത്. ആത്മവിശ്വാസം, രാജ്യസ്നേഹം,ദൈവത്തിലുള്ള ആശ്രയത്വം, ഭരണകൂടത്തിലുള്ള വിശ്വാസം തുടങ്ങിയവ ഊട്ടിയുറപ്പിക്കാന്‍ ഇക്കാലത്ത് ജനങ്ങള്‍ക്കായി. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനാവശ്യമായ ഘടകങ്ങളാണ് ഇവയെല്ലാം. അതിനാല്‍ തന്നെ ഉപരോധക്കാലത്തെ അനുഭവങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ മുഹമ്മദ് അബ്ദുല്‍ വഹദ് അലി അല്‍ ഹമ്മാദി പറഞ്ഞു.
ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം, ഉപരോധക്കാലത്തെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും ഇവ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക. ആദ്യഭാഗം പാഠ്യപദ്ധതിയുടെ ആദ്യ സെമസ്റ്ററിലും കൂടുതല്‍ ഭാഗങ്ങള്‍ രണ്ടാം സെമസ്റ്ററിലും ഉള്‍പ്പെടുത്തും.
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശേഷി വികസിപ്പിക്കുകയും വിദ്യാഭ്യാസത്തിന്‍രെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് പാഠ്യപദ്ദതി പരിഷ്ക്കരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും.
അധ്യാപന മേഖല കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. അധ്യാപകരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി രൂപവല്‍ക്കരിച്ച ടുമോ ടീച്ചിങ് പ്രോഗ്രാം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.
Adjust Story Font
16