Quantcast

പ്രളയത്തിൽ വീടുകള്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നഷ്ടപരിഹാരമെന്ന ആവശ്യം ശക്തമാകുന്നു  

ഖത്തര്‍ കള്‍ച്ചറല്‍ ഫോറത്തിന്‍റെ നേതൃത്വത്തിൽ ഇരകളുള്‍പ്പെടെയുള്ളവരുടെ ഒപ്പോട് കൂടിയ നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

MediaOne Logo

Web Desk

  • Published:

    1 Sep 2018 4:57 AM GMT

പ്രളയത്തിൽ വീടുകള്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നഷ്ടപരിഹാരമെന്ന ആവശ്യം ശക്തമാകുന്നു  
X

പ്രളയത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നോര്‍ക്ക മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഖത്തര്‍ കള്‍ച്ചറല്‍ ഫോറത്തിന്‍റെ നേതൃത്വത്തിൽ ഇരകളുള്‍പ്പെടെയുള്ളവരുടെ ഒപ്പോട് കൂടിയ നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

ദോഹയില്‍ സംഘടിപ്പിച്ച പ്രളയബാധിതരുടെ സംഗമത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. പതിറ്റാണ്ടുകള്‍ മരുഭൂമിയില്‍ കിടന്ന് വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കൊച്ചുകൂരകള്‍ നഷ്ടമായവര്‍, വീടുകള്‍ ഉപയോഗയോഗമല്ലാത്തതിനാല്‍ ഇപ്പോഴും കാമ്പുകളില്‍ കഴിയുന്നവര്‍, വീട്ടിനുള്ളിലുള്ള ലക്ഷക്കണക്കിന് സാധനസാമഗ്രികള്‍ നഷ്ടമായവര്‍

അങ്ങനെ മഹാപ്രളയത്തിന്റെ ഇരകളായ കുടുംബങ്ങളുടെ നാഥന്മാരാണ് ദോഹയില്‍ ഒത്തുകൂടിയത്. സങ്കടവും വിഷമങ്ങളുമിറക്കിവെച്ചപ്പോള്‍ പലരുടെയും കണ്ഠമിടറി. ഖത്തര്‍ കള്‍ച്ചറല്‍ ഫോറമാണ് ഖത്തറില്‍ പ്രവാസികളായ പ്രളയദുരിതബാധിതരുടെ സംഗമം സംഘടിപ്പിച്ചത്. പ്രളയത്തെ തുടര്‍ന്ന് വീടുകളുള്‍പ്പെടെ നഷ്ടമായ പ്രവാസികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നോര്‍ക്കക്ക് കീഴില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച വിവിധ നഷ്ടപരിഹാരങ്ങളെ കുറിച്ചും അതിന് അപേക്ഷ സമര്‍പ്പിക്കേണ്ട രീതികളെ കുറിച്ചും റജായി മേലാറ്റൂര്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം ആക്ടിങ് പ്രസിഡന്‍റ് ശശിധരപ്പണിക്കര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സുഹൈല്‍ ശാന്തപുരം മുഹമ്മദ് കുഞ്ഞി സാദിഖ് ചേന്നാടന്‍ ടിഎ അഫ്സല്‍ എന്നിവര്‍ സംസാരിച്ചു.

TAGS :

Next Story