ആഗോള സംരഭകത്വ ശേഷിയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍
ലോകരാജ്യങ്ങള്‍ക്കിടയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തേക്കാണ് ഖത്തര്‍ കയറിയത്
ആഗോള സംരഭകത്വ ശേഷിയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തേക്കാണ് ഖത്തര്‍ കയറിയത്. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ എണ്ണം വളരെ കുറവാണെന്നതാണ് ഖത്തറിനെ മികച്ച സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.
വാഷിങ്ടണ്‍ ആസ്ഥാനമായ ദ ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മോണിറ്ററിങിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതു സംരഭകത്വം, തുടക്കത്തിലെ മികവ്, തുടങ്ങിയവ നിലനിര്‍ത്തല്‍ എന്നിവ മാനദണ്ഡമാക്കിയാണ് ആഗോള സംരഭകത്വശേഷി നിശ്ചയിക്കുന്നത്.
ഈ ശേഷിയില്‍ ആഗോളാടിസ്ഥാനത്തില്‍ നാല്‍പ്പത്തിനാലാം സ്ഥാനത്തായിരുന്ന ഖത്തര്‍ കഴിഞ്ഞ വര്‍ഷം 33 ലെത്തി.പതിനൊന്ന് രാജ്യങ്ങളെയാണ് ഖത്തര്‍ മറികടന്നത്. പുതിയ സംരഭങ്ങളുടെ കാര്യത്തില്‍ നാല്‍പ്പത്തിരണ്ടാം സ്ഥാനത്താണ് ഖത്തര്‍. വ്യവസായ വ്യാപാരം സംരംഭങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ രാജ്യമാണ് ഖത്തറെന്ന് സര്‍വേയില്‍ പങ്കെടുത്ത 48.6 ശതമാനം സ്വദേശികളും 38.4 ശതമാനം പ്രവാസികളും അഭിപ്രായപ്പെട്ടു. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ എണ്ണം വളരെ കുറവാണെന്നതാണ് ഖത്തറിനെ മികച്ച സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്നവരെ ഖത്തറി സമൂഹം അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. സംരഭകത്വത്തില്‍ പുരുഷന്മാരെക്കാള്‍ ആത്മവിശ്വാസം ഖത്തറിലെ സ്ത്രീകള്‍ക്കുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Adjust Story Font
16