നിയമഭേദഗതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക ശില്‍പശാലകളുമായി ഖത്തര്‍
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഈയിടെ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം
പുതുതായി പ്രഖ്യാപിച്ച നിയമഭേദഗതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക ശില്‍പശാലകളുമായി ഖത്തറ്‍ സര്‍ക്കാര്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഈയിടെ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് ശില്‍പ്പശാലകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
വിദേശികള്‍ക്കുള്ള എക്സിറ്റ് പെര്‍മിറ്റ് നിയമം നീക്കം ചെയ്തതും സ്ഥിരതാമസ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതികളുടെ വിശദാംശങ്ങള്‍ ശില്‍പ്പശാലകളില്‍ വിശദീകരിക്കും. എ്കസിറ്റ് നിയമഭേദഗതി സ്ഥിര താമസവിസ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുകയാണ് ലക്ഷ്യം.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുക. വിദേശികളായ കമ്പനി ഉടമകളെയും ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കുക. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പാസ്പോര്‍ട്ട് വിഭാഗം, തൊഴില്‍ മന്ത്രാലയം, ഖത്തര്‍ ചേന്പര്‍ ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമങ്ങളുടെ പ്രായോഗിക നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു നല്‍കാന്‍ പ്രത്യേക പരിശീലന പരിപാടികളും നടത്തും. ഇതിനെല്ലാം ശേഷമായിരിക്കും പുതിയ നിയമഭേദഗതികള്‍ നടപ്പില്‍ വരിക.
Adjust Story Font
16