Quantcast

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കരട് നയം പുറത്തിറക്കി ഖത്തര്‍

അഭിപ്രായ സ്വാതന്ത്ര്യം, പ്രകടന സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയെ പിന്തുണക്കുന്നതാണ് പുതിയ കരട് നയം

MediaOne Logo
മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കരട് നയം പുറത്തിറക്കി ഖത്തര്‍
X

ഖത്തറില്‍ മാധ്യമപ്രവര്‍ത്തനവും പ്രസിദ്ധീകരണങ്ങള്‍ ഇറക്കുന്നതും നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ കരട് നിയമം തയ്യാറാക്കി. അഭിപ്രായ സ്വാതന്ത്ര്യം, പ്രകടന സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നിവയെ പിന്തുണക്കുന്നതാണ് പുതിയ കരട് നയം. നിയമനിര്‍‌മ്മാണങ്ങള്‍ ആധുനിക വല്‍ക്കരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ കരട് നയം.

മാധ്യമപ്രവര്‍ത്തനം, പ്രസാധനം, കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിയമനിര്‍‌മ്മാണങ്ങളുടെ ആധുനിക വല്‍ക്കരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.

പ്രസ്സുകള്‍, പ്രിൻറിങ് സ്ഥാപനങ്ങള്‍ എന്നിവയുടെ സംഘാടനം, പ്രസിദ്ധീകരണങ്ങളുടെ വിതരണം, പ്രസാധകര്‍, സിനിമകള്‍ തേയറ്ററുകള്‍ എന്നിവ സ്ഥാപിക്കലും അവയുടെ നിയന്ത്രണവും കരട് നിയമത്തിലുണ്ട്. കുടാതെ, കലാ, സിനിമാ നിര്‍മാണം, റേഡിയോ ടെലിവിഷന്‍ സംപ്രേഷണം, പരസ്യം, മാധ്യമ സേവനങ്ങള്‍, പബ്ലിക് റിലേഷന്‍സ് തുടങ്ങിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കരട് നിയമത്തിലുണ്ട്

ക്യാമറകളും സുരക്ഷാ നിരീഷണ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തിരിച്ചറിയുന്നത് സംബന്ധിച്ച കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

TAGS :

Next Story