Quantcast

‘അപകടമില്ലാ വേനല്‍ക്കാലം’ വിജയകരമെന്ന് ഖത്തര്‍

‘അപകടമില്ലാ വേനല്‍ക്കാലം’ എന്ന പേരില്‍ ഗതാഗത വകുപ്പ് നടത്തിയ ക്യാംപയിനിലൂടെ അമ്പത് ശതമാനത്തോളം ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞതായി പൊതുഗതാഗത വകുപ്പ് അറിയിച്ചു.

MediaOne Logo
‘അപകടമില്ലാ വേനല്‍ക്കാലം’  വിജയകരമെന്ന് ഖത്തര്‍
X

ഖത്തറില്‍ ഗതാഗത വകുപ്പ് നടത്തിയ സുരക്ഷാ കാംപയിനെ തുടര്‍ന്ന് ഗതാഗതനിയമലംഘനങ്ങള്‍ പകുതിയോളം കുറഞ്ഞതായി അധികൃതര്‍. ഊര്‍ജ്ജിത ബോധവല്‍ക്കരണവും നടപടികള്‍ ശക്തമാക്കിയതുമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് പൊതുഗതാഗത വകുപ്പ് അറിയിച്ചു.

‘അപകടമില്ലാ വേനല്‍ക്കാലം’ എന്ന പേരില്‍ ഗതാഗത വകുപ്പ് നടത്തിയ ക്യാംപയിന്‍ വലിയ വിജയമായെന്നാണ് പൊതുഗതാഗത വകുപ്പിന്‍റെ വിലയിരുത്തല്‍. അമ്പത് ശതമാനത്തോളം ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞതായി പൊതുഗതാഗത ഡയറക്ട്രേറ്റ് ആസൂത്രണ വിഭാഗം മേധാവി മുഹമ്മദ് മുസാഫിര്‍ അല്‍ ഹാജിരി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളുംം ഊര്‍ജ്ജിത ബോധവല്‍ക്കരണ കാംപയിനുകളും റോഡ് സുരക്ഷാ അവബോധം ശക്തമാക്കാന്‍ സഹായിച്ചു. പിഴ ചുമത്തുന്നതിനേക്കാള്‍ ഗതാഗത വകുപ്പ് മുന്‍ഗണന നല്‍കുന്നത് ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനാണ്.‌

മൊബൈല്‍ റഡാറുകള്‍ വിന്യസിച്ചു തുടങ്ങിയതോടെ അമിത വേഗതയില്‍ വാഹനമോടിക്കുന്നവരുടെ എണ്ണവും കുറഞ്ഞു തുടങ്ങി. ഓരോ ആഴ്ചയും ഓരോ നിയമലംഘനങ്ങളെകുറിചായിരുന്നു ബോധവല്‍ക്കരണം നടത്തിയത്.

ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ്, മഞ്ഞവരയില്‍ വാഹനം നിര്‍ത്തല്‍, വലത് വശത്ത് കൂടിയുള്ള ഓവര്‍ടേക്കിങ്, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കല്‍, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, ചുവപ്പ് സിഗ്നല്‍ മറികടക്കല്‍ , ഡ്രൈവിങിനിടെ ഭക്ഷണം കഴിക്കല്‍ എന്നീ മേഖലകള്‍ പ്രത്യേകമായി തിരിചാണ് ബോധവല്‍ക്കരണം നടന്നത്.

TAGS :

Next Story