ഖത്തറില്‍ പഞ്ചവത്സര വികസന പദ്ധതിക്ക് രൂപം നല്‍കി
സുസ്ഥിര വികസനത്തിനൊപ്പം ഭക്ഷ്യസുരക്ഷയുയ പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം
ഖത്തറില്‍ രണ്ടാം ദേശിയ വികസന നയത്തിന്‍റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ക്ക് രൂപം നല്‍കി. നഗരസഭാ പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി നിര്‍വഹിച്ചു.
മുഖ്യമായും ആറ് മേഖലകളിലാണ് പുതിയ ദേശീയ നയം ഊന്നല്‍ നല്‍കിയിരിക്കുന്നത്. നഗരാസൂത്രണം, കൃഷി, മത്സ്യബന്ധനം, പരിസ്ഥിതി, നഗരസഭകള്‍, പൊതുസേവനങ്ങളും സംരംഭങ്ങളും എന്നിവയാണ് അടുത്ത അഞ്ച് വര്‍ഷം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന മേഖലകള്‍.
സുസ്ഥിര വികസനത്തിനൊപ്പം ഭക്ഷ്യസുരക്ഷയുയ പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് നഗരസഭാ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ റുമൈഹി പറഞ്ഞു. രാജ്യത്തെ എട്ട് നഗരസഭകളുടെയും മന്ത്രാലയത്തിലെ 44 വകുപ്പുകളുടെയും ക്രിയാത്മക പങ്കാളിത്തം പദ്ധതി നടത്തിപ്പിലുണ്ടാകും.
പൊതു ശുചിത്വ ബോധവല്‍ക്കരണം, ജലസംരക്ഷണവും പുനരുപയോഗവും, പൊതുസ്ഥലങ്ങളുടെയും പാര്‍ക്കുകളുടെയും സൌന്ദര്യവല്‍ക്കരണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി നഗരവികസനം, കൃഷി, മത്സ്യബന്ധനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി മേഖലകളില്‍ അഞ്ച് വര്‍ശത്തിനുള്ളില്‍ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന നേട്ടങ്ങള്‍ വിശദീകരിക്കുന്ന ഹ്വസ്വചിത്രത്തിന്‍രെ പ്രദര്‍ശനവും നടന്നു.
പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സാങ്കേതി സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്ന ഔന്‍ മൊബൈല്‍ ആപ്പിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടന്നു.
Adjust Story Font
16