ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണത്തിന്‍റെ ഭാഗമായ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നില്ലെന്ന ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ആരോപണം തള്ളി ഖത്തര്‍
ആംനസ്റ്റിയുടെ ആരോപണം തള്ളി നേരത്തെ ഫിഫയും രംഗത്ത് വന്നിരുന്നു
ഖത്തറില്‍ ലോകകപ്പ് സ്റ്റേഡിയം നിര്‍മ്മാണത്തിന്‍റെ ഭാഗമായ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നില്ലെന്ന ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ആരോപണം തള്ളി ഖത്തര്‍. തീര്‍ത്തും തെറ്റിദ്ധാരണാജനകവും നിരുത്തരവാദപരവുമാണെന്ന് ആംനസ്റ്റിയുടെ റിപ്പോര്‍ട്ടെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആംനസ്റ്റിയുടെ ആരോപണം തള്ളി നേരത്തെ ഫിഫയും രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഖത്തര്‍ തൊഴില്‍ മന്ത്രാലയവും വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നത്. ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് നിരുത്തരവാദ പരവും തെറ്റിദ്ധാരണാജനകവുമാണെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളെയായിരുന്നു ആംനസ്റ്റിയെ പോലുള്ള ഏജന്‍സികള്‍ ആശ്രയിക്കേണ്ടിയിരുന്നത്. ആരോപണ വിധേയമായ കമ്പനി നിലവില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നില്ല.
മാത്രവുമല്ല കമ്പനി നേരിട്ട് സ്റ്റേഡിയം നിര്‍മ്മാണത്തില്‍ പങ്കാളികളല്ലെന്ന് ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുമുണ്ട്. ആരോപണം വന്നതിന് പിന്നാലെ പ്രശ്നത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് തയ്യാറെടുപ്പ് ജോലികളിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് മികച്ച ക്ഷേമ പദ്ധതികളാണ് ഖത്തര്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുഴുവന്‍ ജോലിക്കാര്‍ക്കും ശീതീകരണ സംവിധാനമുള്ള യൂണിഫോം വിതരണം ചെയ്തത് ഈയടുത്താണ്.
Adjust Story Font
16