ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്കായി കൂടുതല്‍ യാത്രാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഖത്തര്‍
ദീര്‍ഘദൂര സര്‍വീസുകള്‍ മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ എയര്‍വേയ്സ് പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.
ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി കൂടുതല്‍ യാത്രാ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഖത്തര്‍. സാങ്കേതിക മികവും കൂടുതല്‍ സൗകര്യങ്ങളുമുള്ള എയര്‍ ബസ് എ 350 ഇനത്തില്‍ പെട്ട അഞ്ച് വിമാനങ്ങളാണ് പുതുതായി ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കുന്നത്.
ദീര്‍ഘദൂര സര്‍വീസുകള്‍ മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ എയര്‍വേയ്സ് പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. നിലവിലുള്ള എയര്‍ ബസ് എ 350-9000 എസ് വിമാനങ്ങള്‍ക്ക് പകരം എ 350-1000 ശ്രേണിയില്‍ പെട്ട അഞ്ച് വിമാനങ്ങളാണ് പുതുതായി സ്വന്തമാക്കുന്നത്. രണ്ടെണ്ണം നിലവില്‍ സര്‍വീസ് തുടങ്ങിക്കഴിഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യ എ 350-1000 മോഡല്‍ എയര്‍ ബസ് വിമാനം ഖത്തര്‍ പുറത്തിറക്കിയത്. ഈ വിമാനം സ്വന്തമാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍. നിലവിലുള്ള എയര്‍ബസ് മോഡലിനെ അപേക്ഷിച്ച് ഏഴ് മീറ്റര്‍ നീളക്കൂടുതലുള്ള പുതിയ വിമാനത്തില്‍ 28 സീറ്റുകള്‍ അധികമുണ്ടാകും. കാര്യക്ഷമത കൂടുതലായതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഏറ്റവും മികച്ചതാണ് ഈ വിമാനങ്ങള്‍.
നിലവില്‍ ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളങ്ങളിലേക്കാണ് പുതിയ മോഡല്‍ സര്‍വീസ് നടത്തുന്നത്. മൂന്നാം വിമാനം ഈ മാസം 28 മുതല്‍ അമേരിക്കയിലെ ജോണ്‍. എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് സര്‍വീസ് തുടങ്ങും.
Adjust Story Font
16