Quantcast

പ്രവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഖത്തര്‍ ഭരണകൂടം

വിവിധ കാരണങ്ങളാല്‍ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക സഹായപദ്ധതി ആവിഷ്കരിച്ചു

MediaOne Logo

Web Desk

  • Published:

    16 Nov 2018 6:43 PM GMT

പ്രവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഖത്തര്‍ ഭരണകൂടം
X

ഖത്തറില്‍ കഴിയുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭയാർഥികൾക്ക് സഹായഹസ്തവുമായി ഖത്തര്‍ ഭരണകൂടം. വിവിധ കാരണങ്ങളാല്‍ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക സഹായപദ്ധതി ആവിഷ്കരിച്ചു. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി

ആഭ്യന്തരയുദ്ധമുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ ഖത്തറില്‍ കഴിയുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഭരണകൂടം സഹായമെത്തിക്കുക. ഐക്യരാഷ്ടരസഭയുടെ മനുഷ്യാവകാശ വിഭാഗവുമായിച്ചേര്‍ന്ന് ആഭ്യന്തരമന്ത്രാലയമാണ് ഇതിന് മേല്‍നോട്ടം വഹിക്കുക.

ഇത്തരക്കാര്‍ക്ക് പൂർണ അഭയാർഥി പദവി ലഭിക്കുന്നതിന് നിരവധി വഴികൾ ഒരുക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല സഖർ അൽമുഹന്നദി പറഞ്ഞു. ദോഹ രാജ്യാന്തര മതാന്തര സംവാദ കേന്ദ്ര(ഡി.ഐ.സി.ഐ.ഡി)ത്തിന്‍റെ വട്ടമേശ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭയാർഥികൾക്ക് വെബ്സൈറ്റ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ ഓഫീസില്‍ നേരിട്ടെത്തിയോ യു.എൻ.എച്ച്.ആർ.സി വഴിയോ അപേക്ഷ നൽകാം. അഭയാർഥിയുടെ പ്രത്യേക പദവി ലഭിക്കുന്നതോടെ ചില അവകാശങ്ങൾക്ക് ഇവർക്ക് അർഹതയുണ്ടായിരിക്കും. സാമ്പത്തിക സഹായം, താമസ സ്ഥലം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജോലി അംഗീകാരം, മതസ്വാതന്ത്ര്യം എന്നിവയാണ് പ്രധാന അവകാശങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരവും സുതാര്യവുമായ നിയമ സംവിധാനമാണ് രാജ്യത്തെ പൗരൻമാർക്കും പ്രാവാസികൾക്കും ഖത്തർ സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story