തൊഴിലാളി സംരക്ഷണം മികവുറ്റത്; ഖത്തറിന് എെ.എല്‍.ഒായുടെ പ്രശംസ

തൊഴിലാളി സംരക്ഷണം മികവുറ്റത്; ഖത്തറിന് എെ.എല്‍.ഒായുടെ പ്രശംസ

കുടിയേറ്റ തൊഴിലാളികളുടെ മൌലികാവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നതില്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ് ഖത്തറെന്ന് ആഗോള തൊഴിലാളി സംഘടന പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 Nov 2018 10:35 PM

തൊഴിലാളി സംരക്ഷണം മികവുറ്റത്; ഖത്തറിന് എെ.എല്‍.ഒായുടെ പ്രശംസ
X

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഖത്തര്‍ നടപ്പാക്കുന്ന നടപടികളെ പ്രശംസിച്ച് ആഗോള തൊഴിലാളി സംഘടന. ഈ രംഗത്ത് ഖത്തറിന്‍റെ നടപടികള്‍ ആഗോളതലത്തില്‍ തന്നെ മികച്ചതാണെന്ന് ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രോജക്ട് ഓഫീസ് മേധാവി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ മൌലികാവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നതില്‍ ലോക രാജ്യങ്ങള്‍ക്ക് മാതൃകയാണ് ഖത്തറെന്ന് ആഗോള തൊഴിലാളി സംഘടന പ്രോജക്ട് ഓഫീസ് മേധാവി ഹത്തന്‍ ഹൊമയോണ്‍പര്‍ പറഞ്ഞു. ഖത്തര് എക്സിറ്റ് പെര്‍മിറ്റ് എടുത്തുകളഞ്ഞത് പ്രധാനനാഴികക്കല്ലാണ്. പ്രസ്തുത നിയമഭേദഗതിയുടെ ഏറ്റവും വലിയ സന്തോഷത്തോടെയാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടന കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരാര്‍ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് നിയമങ്ങളില്‍ കൊണ്ടുവന്ന പരിഷ്ക്കരണങ്ങളും സ്വാഗതാര്‍ഹമാണ്. ലോകകപ്പ് ഫുട്ബോളിനായുള്ള സ്റ്റേഡിയം നിര്‍മ്മാണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും മികച്ച സൌകര്യങ്ങളാണ് ലഭിക്കുന്നത്. ഇവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ഭരണകൂടം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൊമയോണ്‍പര്‍ പറഞ്ഞു

TAGS :

Next Story