Quantcast

സമാധാനം ഉറപ്പാക്കാനുള്ള ഏതൊരു നിര്‍ദേശത്തിനും ഖത്തര്‍ പൂര്‍ണ പിന്തുണ നല്‍കും -വിദേശകാര്യ മന്ത്രി

മതസഹിഷ്ണുത, മാധ്യമസ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം തുറന്ന സമീപനമാണ് ഖത്തര്‍ കൈക്കൊള്ളുന്നത്.

MediaOne Logo

Web Desk

  • Published:

    2 Dec 2018 7:26 PM GMT

സമാധാനം ഉറപ്പാക്കാനുള്ള ഏതൊരു നിര്‍ദേശത്തിനും ഖത്തര്‍ പൂര്‍ണ പിന്തുണ നല്‍കും -വിദേശകാര്യ മന്ത്രി
X

മതസഹിഷ്ണുത, മാധ്യമസ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം തുറന്ന സമീപനമാണ് ഖത്തര്‍ കൈക്കൊള്ളുന്നതെന്ന് വിദേശകാര്യ മന്ത്രി. ഗള്‍ഫ് മേഖലയിലെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. സമാധാനം ഉറപ്പാക്കാനുള്ള ഏതൊരു നിര്‍ദേശത്തിനും ഖത്തര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ന്യൂയോര്‍ക്കില്‍ ഫോറിന്‍ റിലേഷന്‍സ് കൌണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയിലെ മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാനനാവാത്ത തുറന്ന സമീപനമാണ് രണ്ട് പതിറ്റാണ്ടായി ഖത്തര്‍ പിന്‍തുടരുന്നത്. വിദേശകാര്യനയം രൂപപ്പെടുത്തിയതും ഇതേ സമീപനത്തിന്‍റെ അടിസ്താനത്തിലാണ്.

നയതന്ത്ര ചര്‍ച്ചകളിലൂടെ ഭിന്നതകള്‍ പരിഹരിച്ച് പരസ്പരം സഹകരിച്ച് മുന്നോട്ടുകപോകുകയെന്നതാണ് ഈ നയം. അഫ്ഗാന്‍ പ്രശ്നത്തില്‍ താലിബാനെയും അമേരിക്കയെയും ഒരുമിച്ച് ചര്‍ച്ചയ്ക്കിരുത്താനായതും ഈ സമീപനം മൂലമാണ്. ഗള്‍ഫ് മേഖലയുടെ നന്മ മാത്രമാണ് ഖത്തറിന്‍റെ ലക്ഷ്യം. ലോക സമാധാനവും സാമ്പത്തിക വികസനവും ഉറപ്പാക്കാനുതകുന്ന ഏത് നിര്‍ദേശങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു

TAGS :

Next Story