2022 ഖത്തര്‍ ലോകകപ്പ്; മത്സരങ്ങള്‍ രാവിലെ ആരംഭിക്കാന്‍ ആലോചന
നവംബര്‍ മാസത്തില്‍ ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് ഇത്തരമൊരു നീക്കം

2022 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ രാവിലെ മുതല്‍ തന്നെ ആരംഭിക്കാന്‍ ആലോചന. ഗ്രൂപ്പ് ഘട്ട മത്സരങ്ങളാകും രാവിലെ പത്തിന് തുടങ്ങുക. ഖത്തറിലെ സവിശേഷ കാലാവസ്ഥ പരിഗണിച്ചാണ് ഇത്തരമൊരു നീക്കം.
ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി അസിസ്റ്റന്‍റ് സെക്രട്ടറി നാസര്‍ അല്‍ ഖാത്തിര്‍ ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ല്‍ നടക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ രാവിലെ പത്ത് മണിക്ക് തന്നെ ആരംഭിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. നവംബര്‍ മാസത്തില്‍ ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് ഇത്തരമൊരു നീക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ ദിനേന നാല് വീതം മത്സരങ്ങള്‍ വിവിധ ഇടവേളകളിലായി നടത്താനാണ് ആലോചന. മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് പകരം 28 ദിവസങ്ങള്‍ കൊണ്ട് തന്നെ മത്സരങ്ങള്‍ തീര്‍ക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.
ഫിഫയുടെ നിലപാട് കൂടി അറിഞ്ഞായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. ലോകകപ്പിനുള്ള മുഴുവന്‍ സ്റ്റേഡിയങ്ങളും 2019ഓടെ കൂടി തന്നെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അല്‍ ഖാത്തിര്‍ പറഞ്ഞു
Adjust Story Font
16