ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി
ഖത്തറിലെ എല്ലാ ടെലിവിഷന്‍ ചാനലുകളും റേഡിയോ നിലയങ്ങളും ഈ ആപ്പിലൂടെ പ്രേക്ഷകന് ലഭ്യമാകും.

ഖത്തറിലെ മുഴുവന്‍ ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്റ്റേഷനുകളും ഉള്‍ക്കൊള്ളിച്ച് ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അറബിക് ഇംഗ്ലീഷ് ഭാഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
ക്യൂ.എം.സി നൗ എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഖത്തറിലെ എല്ലാ ടെലിവിഷന്‍ ചാനലുകളും റേഡിയോ നിലയങ്ങളും ഈ ആപ്പിലൂടെ പ്രേക്ഷകന് ലഭ്യമാകും. ഈ മൊബൈല്‍ ആപ്പ് അറബിക് ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാണ്. രാജ്യത്തെ ഔദ്യോഗിക വാര്‍ത്തകളും വിവരങ്ങളും എളുപ്പത്തില്‍ തത്സമയം ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് പുതിയ സംരംഭത്തിന്‍റെ ലക്ഷ്യം.
ഖത്തര്‍ ടെലിവിഷന്‍, അല്‍ക്കാസ് ടിവി, ഖത്തര്‍ റേഡിയോ, ഖുറാന്‍ റേഡിയോ, ഉറുദു റേഡിയോ, ക്യൂ.ബി.എസ് റേഡിയോ, അല്‍ ഖലീജ് റേഡിയോ തുടങ്ങിയവയെല്ലാം ഇതില്‍ ലഭ്യമാണ്. ഐ.ഒ.സ് സംവിധാനം വഴി ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം
Adjust Story Font
16