ജി.സി.സി വിഷയത്തില്‍ ഖത്തറിനെ അനുകൂലിച്ച് കുവൈത്ത്
ജി.സി.സി വിഷയത്തില്‍ ഖത്തറിനെ അനുകൂലിച്ച് കുവൈത്ത്. ജി.സി.സി സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഖത്തര്‍ എതിരാണെന്ന വാദം തെറ്റാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള സൂചനകള്‍ നല്‍കാന്‍ റിയാദ് ഉച്ച കോടിക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ജി.സി.സിയിലേക്ക് തിരിച്ച് വരാനുള്ള എല്ലാ വാതിലുകളും ഖത്തര്‍ അടച്ച് കളയുകയാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് ജാറുള്ള.
ജി.സി.സി സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഖത്തര്‍ എതിരാണെന്ന വാദം തെറ്റാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ശക്തമായ കെട്ടുറപ്പോടെ നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന രാജമാണ് ഖത്തര്‍. നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി ആളിക്കത്തിക്കാനുള്ള ശ്രമം ഖത്തറിന്റെ ഭാഗത്ത് നിന്ന് ഒരു കാലത്തും ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് മന്ത്രി വ്യക്തമാക്കി. കുവൈത്തിലെ കസാക്കിസ്ഥാന്‍ എംബസി ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു കുവൈത്ത് വിദേശകാര്യ സഹമന്ത്രി.
ഇക്കഴിഞ്ഞ ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിന്റെ സാന്നിധ്യം എല്ലാ അംഗ രാജ്യങ്ങളും സ്വാഗതം ചെയ്തത് ഇതിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഗള്‍ഫ് മേഖലയിലെ തര്‍ക്കങ്ങള്‍ തടയുന്നതിലേക്കുള്ള സൂചനകള്‍ നല്‍കാന്‍ റിയാദ് ഉച്ചകോടിക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ദോഹ ഫേറാത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നടത്തിയ പ്രഖ്യാപനം ഖത്തറിന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കുന്നതാണ്. ഗള്‍ഫ് പ്രതിസനധി അവസാനിപ്പിക്കുന്നതിന് ഖത്തര്‍ തുറന്ന ചര്‍ച്ചക്ക് സന്നദ്ധമാണെന്ന നിലപാടാണ് ഖത്തര്‍ തുടക്കം മുതല്‍ സ്വീകരിച്ചതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഈ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അമീര്‍ വ്യക്തമാക്കിയിരുന്നു. ഖത്തറിന്റെ ഈ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
Adjust Story Font
16