ഖത്തര്‍ കോവിഡ്: അടിയന്തിരമായി നാട്ടില്‍പോകേണ്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ എംബസി ശേഖരിക്കുന്നു
പ്രത്യേക ലിങ്ക് വഴിയാണ് രജിസ്ട്രേഷേന്‍ പൂര്‍ത്തിയാക്കേണ്ടത്
കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തിരമായി നാട്ടിലേക്ക് തിരികെപ്പോകാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രത്യേക രജിസ്ട്രേഷന്‍ തുടങ്ങി.
https://docs.google.com/forms/d/e/1FAIpQLSftPP5rNta6ZGPih37Os4AqbZnjwCpkIWCbpguTVyRdeADI7w/viewform എന്ന പ്രത്യേക ലിങ്ക് വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. പ്രസ്തുത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന പുതിയ പേജില്‍ ഖത്തറിലെയും നാട്ടിലെയും വിലാസം, ഖത്തറിലെ ജോലി-വിസാ സംബന്ധമായ വിവരങ്ങള്‍, പെട്ടെന്ന് നാട്ടിലേക്ക് പോകാനുണ്ടായ സാഹചര്യം തുടങ്ങിയവ വിശദമാക്കണം.
കുടുംബമായി താമസിക്കുന്നവര്‍ മുഴുവനായി പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓരോ അംഗങ്ങളും വെവ്വേറെ തന്നെ ഫോം പൂരിപ്പിക്കണം.
അതെ സമയം ഇന്ത്യയിലേക്ക് എപ്പോള്‍ മുതല്‍ വിമാനസര്‍വീസ് ആരംഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു വ്യക്തതയും ലഭ്യമായിട്ടില്ലെന്നും വിവരങ്ങള്‍ ശേഖരിക്കുക മാത്രമെ ഈ ഘട്ടത്തില്‍ ചെയ്യുന്നുള്ളൂവെന്നും എംബസി അധികൃതര്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16